സ്ത്രീകളുടെ ഇടം കണ്ണ് തുടിക്കുകയാണെങ്കിൽ അവരുടെ സ്നേഹപുരുഷനെ കണ്ടുമുട്ടും എന്നാണ് ജ്യോതിഷം പറയുന്നത്. സ്ത്രീകൾ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധ ചെലുത്തുന്നവരാണ്. അതുപോലെതന്നെ വലം കണ്ണ് തുടിക്കുകയാണെങ്കിൽ അത് ദുഃഖകരമായ ഒരു സംഭവം കേൾക്കുന്നതിനും കരയുന്നതിനും കാരണമാകും എന്നും പറയുന്നു .ഒരാളുടെ നെറ്റി പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് തുടിച്ചാൽ അതിനർത്ഥം അവർക്ക്.
ശാരീരികമായ സുഖം ലഭിക്കും എന്നാണ്. എന്നാൽ നെറ്റിയുടെ ഇരുവശവും ഒരുമിച്ച് തുടിച്ചാൽ അത് സൂചിപ്പിക്കുന്നത് ധനലാഭം ആണ് രണ്ട് കവിളുകളും ഒരുമിച്ച് തുടിക്കുന്നത് ധന ഫലത്തെയാണ് സൂചിപ്പിക്കുന്നത്. സ്ത്രീകൾക്ക് ഇടത്തെ കണ്ണ് തുടിച്ചാൽ പ്രിയപ്പെട്ടവരെ സമാഗമമാണ് ലഭിക്കുക. വില്ലുകൾ തുടിക്കുന്നത് സൂചിപ്പിക്കുന്നത് സുഹൃത് സമാഗമമാണ്. ഉടൻതന്നെ പഴയകാല സുഹൃത്തുക്കളെ വളരെ അവിചാരിതമായി കാണാൻ സാധിക്കുമെന്നാണ് ഇതുകൊണ്ട്.
അർത്ഥമാക്കുന്നത്. ഇടത്തെ കൈമുട്ട് തുടിക്കുന്നത് പറയുന്നത് സമൂഹത്തിൽ ലഭിക്കുന്ന നിലയെ കുറിച്ചാണ് നിലയും വിലയും അന്തസ്സും ഒക്കെ ഉടൻതന്നെ വർദ്ധിക്കുമത്രേ. പുരികങ്ങൾ ചേരുന്ന ഭാഗത്തായി തുടിപ്പുണ്ടാകുന്നത് സന്തോഷകരമായ ജീവിതത്തിന്റെ സൂചനയാണ് വിലയിരുത്തപ്പെടുന്നത് വലതുകാൽപാദത്തിന്റെ അടിഭാഗം തുടിക്കുന്നത് മോശമായ സൂചനയാണ്. സമൂഹത്തിൽ അപമാനവും മാനഹാനിയും നേരിടേണ്ടി വരുമെന്നാണ്.
ഇത് സൂചിപ്പിക്കുന്നത് എന്നാൽ ഇടതു കാൽപാദം തുടിച്ചാൽ സന്തോഷിക്കാം ഉടൻതന്നെ ഒരു യാത്രയുണ്ട് എന്നതിന്റെ സൂചനയാണ് ഇത് ഇടതുഭാഗത്തുള്ള തോൾ തുടിച്ചാൽ വിജയം കൈവരുമത്രേ എന്നാൽ വലതുമാണ് തുടിക്കുന്നതെങ്കിൽ കുറച്ചുകൂടി നല്ലതാണ് അളവില്ലാത്ത ധനം കൈവശമെത്തുമെന്നും ഭാവിയിലേക്ക് കരുതിവയ്ക്കാനുള്ള അത്രയും സമ്പന്നനാകും എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. രണ്ടു തോളുകളും ഒരുമിച്ച് തുടിക്കുന്നത് വഴക്കിനുള്ള സാധ്യതയാണ് കാണിക്കുന്നത്.