ഗൃഹത്തിൽ ചില പ്രധാനപ്പെട്ട കാര്യങ്ങൾ നാം ചെയ്യുക വഴി ഒരു പോസിറ്റീവ് എനർജി ഉണ്ടാകും. ഇത്തരം കാര്യങ്ങൾ എന്തെല്ലാം എന്ന് നമുക്ക് ഈ വീഡിയോയിൽ നോക്കാം. അഞ്ചു മൂലകങ്ങൾ ഭൂമി തടി അഗ്നി മെറ്റൽ ജലം ഈ അഞ്ചു ഘടകങ്ങൾ ഏകീകരിച്ച് ഓരോ റൂമിനും വേണ്ട ബാലൻസ് ഉണ്ടാക്കുക. തടിപ്പാത്രത്തിൽ നിറയെ ഫലവർഗ്ഗങ്ങൾ വയ്ക്കുക. മെറ്റൽ പാത്രത്തിൽ നിറയെ ഫ്ലവർ വെച്ച് ഗൃഹാന്തരീക്ഷം ബാലൻസ് ചെയ്യുക.
അടുത്തതായി പുറത്തുനിന്നും എനർജി സ്വീകരിക്കുക എന്നുള്ളതാണ്. സൂര്യപ്രകാശം അകത്തു കടക്കുന്നതിന് ജനാലകൾ തുറന്നിടുക. അതുപോലെ തടി ഉപകരണങ്ങൾ കൊണ്ട് മുറി അലങ്കരിക്കുക. തടിപ്പാത്രത്തിൽ കുറച്ച് ഉരുളൻ കല്ലുകൾ സ്ഥാപിക്കുക. പ്രകൃതി സംബന്ധമായ പടങ്ങൾ ഗൃഹത്തിൽ തൂക്കിയിടുക. അടുത്തതായി കണ്ണാടി സ്ഥാപിക്കുക എന്നുള്ളതാണ്.
കണ്ണാടികൾ എനർജി ഇരട്ടിയാക്കി തരും. എനർജി കുറവായ സ്ഥലങ്ങളിൽ ഇവ സ്ഥാപിക്കുന്നത് ഉചിതമാണ്. കണ്ണാടികൾ കിടക്കുന്ന റൂമിൽ നിന്ന് ഒഴിവാക്കുക. പണം വെക്കുന്ന സ്ഥലത്ത് ചെറിയ കണ്ണാടി സ്ഥാപിക്കുന്നതും നല്ലതാണ്. അടുത്തതായി ചെടികൾ പൂക്കൾ പഴങ്ങൾ ഇവഗൃഹത്തിൽ വയ്ക്കുക എന്നതാണ്. ഒരു പാത്രത്തിൽ ചെടി വയ്ക്കുക അടുക്കള ഊണുമുറി ഫാമിലി റൂം ഇവിടെയെല്ലാം തന്നെ ഇവകൾ സ്ഥാപിച്ച് എനർജി ഉണ്ടാക്കുക.
അടുത്തത് കൂർത്ത കോണറുകൾ ഗൃഹത്തിലേക്ക് വരാതിരിക്കാൻ ശ്രദ്ധിക്കുക. കൂർത്തു വരുന്ന ഭാഗങ്ങൾ പ്രധാന വാതിലിലേക്ക് വരാതെ നോക്കുക. ഇത് പോസിറ്റീവ് എനർജിക്ക് പകരം നെഗറ്റീവ് എനർജിയാണ് ഉണ്ടാക്കുക. അടുത്തത് വീട്ടിലെ ഫർണിച്ചർ ക്രമീകരണങ്ങൾ മെച്ചപ്പെടുത്തുക എന്നുള്ളതാണ്. അടുത്തതായി വീടിന് അനുയോജ്യമായ നിറങ്ങൾ നൽകി പോസിറ്റീവ് ആക്കുക എന്നതുമാണ്.