നമുക്കറിയാം പ്രമേഹം അഥവാ ഡയബറ്റേഴ്സ് കാലാകാലങ്ങളായി മനുഷ്യൻ ജീവിതത്തെ നിശബ്ദമായി കൊല്ലുന്ന ഒരു രോഗമാണ്. ക്രിസ്തുവിന് മുമ്പ് 1500 ബി സി മുതൽ ഈ രോഗം അറിയപ്പെട്ടിരുന്നു. എന്നാൽ 19 നൂറ്റാണ്ടിലെ മധ്യത്തിലാണ് അതിനെപ്പറ്റി ആധികാരികമായി മനുഷ്യർ പഠിക്കുന്നതിനും ചികിത്സ ആരംഭിക്കുന്നതിനും സാധിച്ചിട്ടുള്ളത്. അറിയേണ്ട ഒരു പ്രധാന കാര്യം വർഷങ്ങളായി അറിയുന്ന ഒരു രോഗമാണെങ്കിലും അത് എങ്ങനെ കൺട്രോൾ ചെയ്യണമെന്നോ അതിനെ.
എങ്ങനെ തടുക്കണമെന്നോ പാർശ്വഫലങ്ങൾ വരാതെ എങ്ങനെ നോക്കണം എന്നോ ഇന്നും ജനങ്ങൾക്ക് അറിയുകയില്ല. ഇത് ഒരു വിരോധാഭാസമാണ്. വളരെയധികം പഠനങ്ങൾ പ്രമേഹത്തെക്കുറിച്ച് ഉണ്ടെങ്കിലും അത് എങ്ങനെ കൺട്രോൾ ചെയ്യണമെന്ന് ഇന്നും രോഗികൾക്ക് അറിയുകയില്ല. പ്രമേഹം എന്ന രോഗം ഒരുപക്ഷേ നമ്മൾ ജനിക്കുമ്പോൾ തന്നെ തുടങ്ങുന്ന ഒരു രോഗമാണ്.കുടുംബപരമായി അല്ലെങ്കിൽ ജനറ്റിക് കാരണങ്ങൾ കൊണ്ട് ശരീരത്തിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ഉണ്ടാകുന്ന ഗ്ലൂക്കോസ് അഥവാ.
അന്നജം ശരീരത്തിന് ഉപയോഗിക്കാൻ പറ്റാത്ത വിധത്തിൽ ആയിത്തീരുന്ന സ്ഥിതിഗതികളാണ് പ്രമേഹം എന്നു പറയുന്നത്. നമുക്കറിയാം രണ്ട് തരം പ്രമേഹങ്ങൾ ഉണ്ട്. ടൈപ്പ് വൺ ടൈപ്പ് ടു ടൈപ്പ് വൺ പ്രമേഹം കുട്ടികളിലാണ് സാധാരണ ഉണ്ടാകാറ് അവർക്ക് രക്തത്തിൽ ഷുഗറിന് ഉപയോഗിക്കാൻ പറ്റാത്ത തരത്തിൽ ഇൻസുലിൻ ഉണ്ടാവുകയില്ല ശരീരത്തിൽ ഇൻസുലിന്റെ അളവ് വളരെ.
കുറവായിരിക്കും ശരീരത്തിൽ രക്തത്തിന്റെ ഷുഗറിന്റെ അളവ് കൂടി കൂടി പ്രമേഹം എന്ന അവസ്ഥയിലേക്ക് എത്തി വരുന്നു. അതേസമയം ടൈപ്പ് ടുവിൽ അങ്ങനെയല്ല അവർക്ക് ഇൻസുലിൻ ഉണ്ട് അവർ ആ ഇൻസുലിൻ ശരീരത്തിലെ കോശങ്ങൾക്ക് ഉപയോഗിക്കാൻ വയ്യാത്ത രീതിയിൽ സ്ഥിതിയിലാണ് ഇരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.