ഇന്നത്തെ കാലത്ത് എല്ലാവരെയും ബാധിക്കുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. പ്രായഭേദമന്യേ സ്ത്രീകളിലും പുരുഷൻമാരിലും ഇത് കണ്ട് വരുന്നു. അതുപോലെ തന്നെ കൂടുതൽ പേരെയും ബാധിക്കുന്ന ഒന്നാണ് കഷണ്ടി. വളരെ അധികമായി ഉള്ള മുടി കൊഴിച്ചിൽ എല്ലാവരെയും മാനസികമായി വളരെ അധികം ബാധിക്കുന്നു. വന്ന മുടി പെട്ടന്ന് കൊഴിഞ്ഞു പോവുമ്പോൾ ആണ് കഷണ്ടി വരുന്നത്. നമ്മൾ പണ്ട് കാലത്തെ മുത്തശ്ശി കൂട്ടുകൾ കേട്ടിട്ടുണ്ടാവും. നാടൻ വെളിച്ചെണ്ണയിൽ പച്ചിലകൾ ഇട്ട്, തയാറാക്കി എടുക്കുന്ന കാച്ചിയ എണ്ണ ഉപയോഗിക്കുന്നത് മുടികൊഴച്ചിൽ മാറ്റിയെടുക്കും എന്ന് നമ്മൾ വിശ്വസിക്കുന്നു.
ഇന്നത്തെ കാലത്ത് ഇത്തരം എണ്ണ ഉപയോഗിക്കുന്നത് കൊണ്ടോ ഒന്നും വലിയ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടാവുന്നില്ല എന്നതാണ് സത്യം. സാധാരണ മുടികൊഴിച്ചിൽ എന്നു പറയുന്നത് 50 മുതൽ 100 വരെ ആണ്. ഇതിലും കൂടുതൽ മുടി കൊഴ്ച്ചിൽ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം. ഇത് ചില രോഗങ്ങളുടെ ലക്ഷണങ്ങൾ ആവാം. കഷണ്ടി എങ്ങനെ തിരിച്ചറിയാം എന്നു നോക്കാം. നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ടത് വിറ്റാമിൻ ഡി ലെവൽ ആണ്. അതുപോലെ കാൽഷ്യം ലെവൽ.
ഇതെല്ലാം ശ്രദ്ധിച്ചാൽ മാത്രമെ ഉദേശിച്ച റിസൾട്ട് ലഭിക്കുകയുള്ളൂ. തൈറോയ്ഡ്, pcod, pcos തുടങ്ങിയ അസുഖം ഉള്ളവരിലും മുടി കൊഴിച്ചിൽ ഉണ്ടാക്കുന്നു. താരൻ, സ്കിൻ പ്രോബ്ലം ഉള്ളവരിലും മുടികൊഴിച്ചിൽ അമിതമായി കാണുന്നു. മറ്റൊന്ന് നമ്മുടെ ജീവിതശൈലി. തെറ്റായ ജീവിതശൈലിയും കഷണ്ടിക്ക് കാരണമാണ്. ശരിയായ പോഷകങ്ങൾ ശരീരത്തിൽ എത്തിയില്ലെങ്കിൽ മുടികൊഴിച്ചിൽ വരാം.
ഒപ്പം തന്നെ കെമിക്കൽ അടങ്ങിയ ക്രീമുകൾ, ഹെയർ ഓയിൽ, ഇവ സ്ഥിരമായി ഉപയോഗിക്കുമ്പോഴും മുടിയുടെ ആരോഗ്യം നശിക്കുന്നു. കൂടാതെ ഹെയർ സ്ട്രൈറ്നിങ്, ഇതെല്ലാം മുടിയെ ബാധിക്കുന്നു. ഇത് മൂലം മുടികൊഴിച്ചിൽ, കഷണ്ടി എന്നിവ വരുന്നു. പല മാർഗങ്ങളും ഇവ വരാതെ ഇരിക്കാൻ സഹായിക്കുന്നു. അതിലൊന്നാണ് ഹെയർ ട്രാൻസ്പ്ലാന്റ്. കൂടുതൽ അറിയാൻ വീഡിയോ കണ്ട് നോക്കൂ.