നമ്മുടെ ആരോഗ്യത്തെ വളരെ അധികം ബാധിക്കുന്ന പ്രശ്നമാണ് കിഡ്നി രോഗങ്ങൾ. ഇന്നത്തെ കാലത്ത് കിഡ്നി രോഗങ്ങൾ വർധിച്ചു വരികയാണ്. ഇത് കിഡ്‌നിയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം. അങ്ങനെ കിഡ്നി പ്രവർത്തനരഹിതമാകുന്നു. കിഡ്‌നിയുടെ പ്രവർത്തങ്ങൾ സ്തംഭിക്കുമ്പോൾ ചെയുന്ന ഒന്നാണ് ഡയലിസിസ്. രക്തത്തിലെ മാലിന്യങ്ങളെ പുറത്തു കൊണ്ടുവരികയാണ് ഇതിലൂടെ ചെയുന്നത്. രണ്ട തരത്തിലുള്ള ഡയാലിസിസ് ഉണ്ട്. ഒന്ന് രക്തത്തിലൂടെ. ഇതിനെ ആണ് നമ്മൾ ഹീമോ ഡയാലിസിസ് എന്ന് പറയുന്നത്. മറ്റൊന്നാണ് വയറിലൂടെ ഡയാലിസിസ് ചെയ്യുന്നത്.
ഇതിനെ പെരിട്ടോണിയൽ ഡയാലിസിസ്. പൊതുവെ ഹീമോ ഡയാലിസിസ് ആണ് ചെയ്യാറുള്ളത്. നമ്മടെ ഞെരമ്പിൽ നിന്ന് രക്തം എടുത്തു, അത് മെഷീൻ വഴി കയറ്റി, ഡയാലിസറിലൂടെ പോവുന്നു. ശേഷം രക്തത്തിലെ ആ ടോക്സിൻസ് മാറ്റി നല്ല രക്തത്തെ ശരീരത്തിലേക്ക് കടത്തി വിടുന്നു. ഇതാണ് ഹീമോ ഡയാലിസിസ്. ഒരു ഫിൽറ്ററേഷൻ പ്രോസസ്സ് ആണ് ഡയാലിസിസ്. ശരീരത്തിലെ അമിത ജലത്തെയും ഇത് വഴി പുറത്തു കൊണ്ടുവരാൻ സാധിക്കുന്നു.
എപ്പോഴാണ് ഡയാലിസിസ് വേണ്ടതെന്നു നോക്കാം. കിഡ്നി രോഗങ്ങൾ മൂന്ന് തരം ഉണ്ട്. നമ്മുടെ ശരീരത്തിലെ ക്രിയാറ്റിൻ എന്ന ഘടകമാണ് കിഡ്‌നിയുടെ ആരോഗ്യത്തെ നിർണയിക്കുന്നത്. ക്രിയാറ്റിൻ അധികം ആയാൽ അത് കിഡ്‌നിയെ ബാധിക്കുന്നു. നമ്മുടെ ശരീരത്തിൽ രണ്ടു കിഡ്നികൾ ഉണ്ട്. ഇതിൽ രണ്ടും പ്രവർത്തന ക്ഷമമായാൽ മാത്രമേ ഡയാലിസിസ് വേണ്ടി വരികയുള്ളു.
ഡയാലിസിസ് വേണ്ടി വരുന്നത് എപ്പോഴാണെന്ന് അറിയാൻ മറ്റു പല ലക്ഷണങ്ങളും ഉണ്ട്. അതിൽ ഒന്നാണ് മൂത്രത്തിന്റെ അളവ്. മറ്റൊന്നാണ് ശരീരത്തിൽ വരുന്ന നീര്, അമിതമായ ഷീണം, തളർച്ച, ഇവയെല്ലാം. ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും ശ്രദ്ധിക്കണം. പലതരം കാര്യങ്ങൾ കൊണ്ട് കിഡ്‌നിയുടെ പ്രവർത്തനം നിലക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തെറ്റായ ജീവിത ശൈലി. കൂടുതലറിയാൻ വീഡിയോ കാണൂ.