ലോകത്തിൽ തന്നെ ഏറ്റവും അധികം ആളുകളിൽ കണ്ടുവരുന്ന പ്രധാന ആരോഗ്യപ്രശ്നമാണ് ഹൃദരോഗങ്ങൾ. അവയിൽ തന്നെ ഹാർട്ട് അറ്റാക്ക് അഥവാ ഹൃദയസ്തംബനം നിത്യ ജീവിതത്തിൽ വളരെ അധികം കണ്ട് വരുന്നു. തുടക്കത്തിലേ രോഗം തിരിച്ചറിഞ്ഞാൽ ചികിൽസിച്ച ഭേദമാക്കാം. എന്നാൽ പലപ്പോഴും ഇത് ഗുരുതരമാവുകയാണ് ഉണ്ടാവുന്നത്. ജീവന് ആപത് ആണ് ഈ അസുഖം. പ്രായ വ്യത്യാസം ഒന്നുമില്ലാതെ തന്നെ എല്ലാവരിലും ഇത് സംഭവിക്കുന്നു. ചിലർ സ്വയം ഈ രോഗത്തെ ക്ഷണിച്ചു വരുത്തുന്നതായാണ് കാണുന്നത്. പ്രത്യേകിച്ചും യുവതലമുറയിൽപെട്ടവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ കൂടുതലായി കാണുന്നു.
പലകാരണങ്ങൾകൊണ്ട് ഹാർട്ട് അറ്റാക്ക് വരാം. തെറ്റായ ജീവിതം ശൈലി, വ്യായാമം ഇല്ലായ്മ, ലഹരിയുടെ ഉപയോഗം, ഇതെല്ലാം ഹൃദരോഗങ്ങൾക്ക് കാരണമാവുന്നു. പാരമ്പര്യമായുള്ള പ്രമേഹം, അമിതവണ്ണം, എന്നിവ ഹൃയാഘാതത്തിൻറെ പ്രധാന കാരണങ്ങളാണ്. പുകവലി,മദ്യപാനം എന്നിവയൊക്കെ ചെറുപ്പക്കാരിൽ ഹൃദയരോഗങ്ങൾ ഉണ്ടാവാനുള്ള കാരണങ്ങളാണ്.
ഹാർട്ടറ്റാക്ക് വരാതെ ഇരിക്കാൻ ഓരോ വ്യക്തികളും ശ്രദ്ധിക്കണം. ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണം നെഞ്ചുവേദനയാണ്. നെഞ്ചുവേദനയില്ലാതെയും ഹാർട്ട് അറ്റാക്ക് വരാം. ചിട്ടയായ ആഹാര രീതി,വ്യായാമം എന്നിവയിലൂടെ ഒരു പരിധിവരെ ഹൃദയാഘാതം തടയാൻ സാധിക്കും. തുടക്കത്തിലെ ഹൃദയരോഗങ്ങൾ കണ്ടെത്തിയാൽ അതിന്റെ തീവ്രത അനുസരിച്ച് നമുക്ക് ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കും.
എന്നാൽ രോഗം ഗുരുതരമായാൽ സർജറി വേണ്ടിവരും. ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറ്റവും ഗുണകരമായ ഭക്ഷണങ്ങൾ ഏതൊക്കെ ആണെന്ന് നോക്കാം. പഴങ്ങൾ പച്ചക്കറികൾ കൂടുതൽ ആയി കഴിക്കുക. നിത്യേനയുള്ള വ്യായാമം ഹൃദയത്തിന്റെ ആരോഗ്യത്തിനു വറത്തതും ഉപ്പും മധുരവും ഉള്ള ഫുഡ് പ്രധാനമായും ഒഴിവാക്കണം. വെള്ളം ധാരാളമായി കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.