നിത്യജീവിത്തിൽ എല്ലാവരെയും ബാധിക്കുന്ന പ്രശ്നമാണ് അമിതവണ്ണം അഥവാ ഓബേസിറ്റി. പ്രായഭേദവ്യത്യാസം ഇല്ലാതെ എല്ലാവരിലും ഇത് ഉണ്ടാവുന്നു. വലിയ ശരീരക, മാനസികവുമായ ബുദ്ധിമുട്ടുകളാണ് ഇത് മൂലം അനുഭവിക്കേണ്ടിവരുന്നത്. ഈകാലത്ത് കൂടുതലായും ചെറുപ്പക്കാരിലാണ് ഇത് കണ്ടുവരുന്നത്. നിരവധി കാരണങ്ങൾ കൊണ്ടാണ് അമിതവണ്ണം ഉണ്ടാവുന്നത്. എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് അമിതവണ്ണം ഉണ്ടാവുന്നത്, അതുപോലെ ഇത് എങ്ങനെ പരിഹരിക്കാം എന്നും നമുക്ക് നോക്കാം. പ്രധാനമായും ശ്രദ്ധിക്കേണ്ടത് അമിതവണ്ണം വരുവാനുള്ള കാരണങ്ങളാണ്. ധാരാളം കാരണങ്ങൾ കൊണ്ട് അമിതവണ്ണം ഉണ്ടാകുന്നു.
അതിൽ പ്രധാപ്പെട്ട ഒന്നാണ് അമിത ഭക്ഷണം. അമിതമായ ഭക്ഷണം ആണ് ഒന്നാമത്തെ കാരണമായി പറയുന്നത്. ചിട്ടയല്ലാത്ത ആഹാരരീതി കുടവയറിലേക്കും അമിതവണ്ണത്തിലേക്കും നയിക്കുന്നു. അമിത വണ്ണം മറ്റ് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നു. അമിതവണ്ണമുള്ളവരിൽ ഏറ്റവും അധികം കണ്ടുവരുന്ന അസുഖമാണ് പ്രമേഹം. പ്രമേഹ രോഗിയായി കഴിഞ്ഞാൽ ജീവിതകാലം മുഴുവൻ നമ്മൾ മരുന്നു കഴിക്കേണ്ടി വരുന്നു.
ഒപ്പം തന്നെ ഹൃദയത്തിന്റെ ആരോഗ്യത്തിനെയും പ്രമേഹം ബാധിക്കുന്നു. അമിത വണ്ണം കൊണ്ട് ഉണ്ടാവുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് ഹോർമോണൽ ഇൻബാലൻസ്. ഇത് പ്രധാനമായും സ്ത്രീകളെയാണ് ബാധിക്കുന്നത്. Pcod, pcos, തുടങ്ങിയ ശാരീരിക അവസ്ഥയിലേക്ക് സ്ത്രീകളെ എത്തിക്കാൻ അമിതവണ്ണം കാരണമാകുന്നു. ഇത് കൂടാതെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ അമിതവണ്ണം കൊണ്ടുണ്ടാകുന്നു. അതുകൊണ്ട് അമിതവണ്ണം എങ്ങനെ കുറക്കാമെന്ന്നമ്മൾ അറിഞ്ഞിരിക്കണം. കഠിനമായ വ്യായാമവും ആഹാരം ഒട്ടും കഴിക്കാതെ ഇരിക്കുന്നതും അമിതവണ്ണത്തിന് കുറയ്ക്കാൻ സഹായിക്കുന്നില്ല.
പകരം അത് വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് ആണ് നയിക്കുക. ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ആഹാരങ്ങൾ ഉൾപ്പെടുത്തിയ ഡയറ്റ് കൊണ്ടും, എന്നും മുടങ്ങാതെയുള്ള ചിട്ടയായ വ്യായാമ രീതി കൊണ്ടും ഒരു പരിധിവരെ അമിതവണ്ണം നിയന്ത്രിക്കാൻ സാധിക്കും. മറ്റൊരു എളുപ്പമാർഗ്ഗവും അമിതവണ്ണം കുറക്കുവാൻ സഹായിക്കുന്നു. കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ.