മൈഗ്രെയിൻ എന്ന വില്ലൻ ഇനി ഒരിക്കലും വരില്ല ഇത് അറിഞ്ഞാൽ…

നമ്മളെല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന വന്നിട്ടുള്ളവരാണ്. സ്ഥിരമായി തലവേദന വരിക, പ്രത്യേകിച്ച് മാസങ്ങളായുള്ള അല്ലെങ്കിൽ ആഴ്ചകളിൽ ഒന്നോ രണ്ടോ വട്ടം വരുന്ന തലവേദനയാണ് മൈഗ്രൈയിൻ എന്നു പറയുന്നത്. ഈ രോഗത്തെ എങ്ങനെ ചികിൽസിച്ചു മാറ്റം എന്നാണ് നമ്മൾ ഇനി നോക്കാൻ പോവുന്നത്. ഇത് പ്രധാനമായും സ്കൂൾ പ്രായത്തിൽ ആണ് വരുന്നത്. നീണ്ട കാലം നിലനിൽക്കുകയും ചെയ്യും. പലരിലും പല രീതിയിലാണ് മൈഗ്രേൻ ഉണ്ടാവുന്നത്. തലയുടെ ഒരു സൈഡിൽ മാത്രം വരുന്ന തലവേദന ഉണ്ട്. അതല്ലാതെ എല്ലാ ഭാഗത്തും നിന്നും വരുന്ന തലവേദന ഉണ്ട്.

   

ഈ വേദന അവസാനിക്കുന്നത് ഛർദിയിലൂടെയോ മറ്റും ആണ്. വളരെ അപൂർമായി ചിലർക്ക് തലവേദനയോടൊപ്പം ശരീരവേദനയും കൈ വേദന, തുടങ്ങിയവയും അനുഭവപ്പെടുന്നു. മൈഗ്രേൻ ഒരിക്കലും ജീവനു ആപത്തു വരുത്തുന്ന അസുഖമല്ല. എന്നാൽ ഇതിന്റെ ബുദ്ധിമുട്ടുകൾ എല്ലാവരെയും ഏറെ അലട്ടുന്ന പ്രശ്നമാണ്. അതുകൊണ്ടാണ് മൈഗ്രേൻ ചികിത്സിക്കണം എന്ന് പറയുന്നത്.

മൈഗ്രൈൻ ചികിത്സയ്ക്കു വേണ്ടി പല തരത്തിലുള്ള മരുന്നുകളുണ്ട്. അത് എന്തെല്ലമാണ് എന്ന് നോക്കാം. വേദനസംഹാരികൾ അല്ല ഇതിന്റെ ചികിത്സ. മാസത്തിൽ രണ്ട് തവണയിൽ കൂടുതൽ തലവേദന വരുന്നവർക്കാണ് മുഖ്യമായും ചികിത്സ ആവശ്യമായിട്ടുള്ളത്. മൈഗ്രൈൻ വരാതെ ഇരിക്കാനുള്ള ഈ മരുന്നുകൾക്ക് വലിയ സൈഡ്എഫക്ട്സ് ഒന്നും തന്നെയില്ല.

അതുകൊണ്ട് തന്നെ എല്ലാവർക്കും മരുന്ന് കഴിച്ചു മൈഗ്രേൻ വരാതെ ശ്രദ്ധിക്കാൻ കഴിയും. മൈഗ്രനിന് ശാശ്വതമായ പരിഹാരം കണ്ടെത്താൻ തുടർച്ചയായി മരുന്നുകൾ കഴിക്കണം. മൂന്നു മുതൽ ആറുമാസം വരെയെങ്കിലും മുടങ്ങാതെ മരുന്ന് കഴിച്ചാൽ മാത്രമേ നല്ല ഫലം ലഭിക്കുകയുള്ളൂ. കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *