നമുക്ക് രക്തധമനികൾ എന്താണെന്ന് അറിയാം. ശരീരത്തിലേ ബ്ലഡ് സർക്കുലേഷൻ നടക്കുന്നത് ഇതിലൂടെയാണ്. രക്തക്കുഴലുകളിൽ വരുന്ന ബ്ലോക്ക് പലതരത്തിലുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തെ വളരെ അധികം ബാധിക്കുന്ന പ്രശ്നമാണ്. അതുകൊണ്ട് രക്ത കുഴലുകൾ നമുക്ക് എങ്ങനെ ശുദ്ധികരിക്കാം എന്ന് നോക്കാം. ഇത് നമുക്ക് നമുടെ ആഹാരകാര്യങ്ങളിലൂടെ തന്നെ ചെയാം. ഒന്നാമത് വെള്ളം. ധാരാളം വെള്ളം കുടിക്കുക. ദിവസവും മൂന്ന് ലിറ്റർ വെള്ളം കുടിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. രണ്ടാമത്തെത് ഭക്ഷണം ആണ്. നമ്മൾ ഭക്ഷണത്തിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക.
നമുക്ക് വിറ്റാമിൻസ്, ന്യൂട്രിയന്റ്സ് എല്ലാം ലഭിക്കാൻ പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. അതുപോലെ നെല്ലിക്ക, ഇലകറികൾ തുടങ്ങിയവയും നന്നായി കഴിക്കാൻ ശ്രദ്ധിക്കുക. മധുരം അധികമുള്ള പഴങ്ങൾ ഒഴിവാക്കാനും ശ്രദ്ധിക്കണം. അതുപോലെ തന്നെ ബ്ലോക്ക് ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങൾ ആണ് തലച്ചോർ, കണ്ണിന്റെ ഞെരമ്പുകളിൽ ബ്ലോക്ക് ഉണ്ടാവാം. ഇതൊക്കെ ആണ് സാധാരണ നമ്മൾ കാണുന്നത്.
ഇങ്ങനെയുള്ള കാര്യങ്ങൾക്കെല്ലാം ഭക്ഷണത്തിലെ അശ്രദ്ധ കാരണമാകുന്നുണ്ട്. കാലിൽ വരുന്ന ബ്ലോക്ക് ആണ് വെരിക്കോസ് വെയ്ൻ. കാലുകളിൽ ആശുദ്ധ രക്തം കെട്ടി കിടക്കുന്നതിനെയാണ് വെരിക്കോസ് വെയ്ൻ എന്ന് പറയുന്നത്. അതുപോലെ ഭക്ഷണകാര്യങ്ങളിൽ നമ്മൾ ശ്രദ്ധിക്കേണ്ട ഒന്നാണ് രക്തം ശുദ്ധികരിക്കുന്ന ആഹാരം കഴിക്കുക എന്നത്.
അതിനു ഏറ്റവും നല്ലതാണ് ബീൻസ്, ഫിഷ്, തക്കാളി, ഉള്ളി തുടങ്ങിയവ. ഇതിലെല്ലാം ആന്റി ഓക്സിഡന്റസ് കൂടുതൽ ഉണ്ട്. അതുപോലെ ഒരുപാട് മധുരം ഉള്ള ആഹാരം കഴിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണം. മൈദ, ഗോതമ്പ് പൊടി, ധാന്യ പൊടികൾ തുടങ്ങിയവ അധികം കഴിക്കാതെ ഇരിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. കൂടുതൽ അറിയാൻ വീഡിയോ കണ്ടു നോക്കൂ.