ഉറക്കമില്ലായ്മക്ക് ഇനി ഇതുപോലെ ചെയ്തു നോക്കുക…

നിത്യജീവിതത്തിൽ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് ഉറക്കമില്ലായ്മ. പല കാരണങ്ങൾ കൊണ്ടാണ് ഉറക്കമില്ലായ്മ ഉണ്ടാവുന്നത്. ശരിയായ ഉറക്കം ഓരോ വ്യക്തിയുടെയും ആരോഗ്യത്തിന് ആവശ്യമാണ്. നല്ല ആരോഗ്യം ഉള്ള ശരീരത്തിന് ഉറക്കം അത്യാവശ്യം ആണ് എന്നാണ് പഠനങ്ങൾ പറയുന്നത്. ശരിയായ ഉറക്കം ലഭിക്കാത്തത് വ്യക്തികളുടെ ജീവിതത്തെ വളരെ അധികം ബാധിക്കുന്നതായി കാണാൻ സാധിക്കുന്നു. ആദ്യമായി ഉറക്കമില്ലായ്മയുടെ ലക്ഷണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഇന്നത്തെ തിരക്കുള്ള ജീവിതശൈലി ആണ് ഉറക്കമില്ലായ്മയുടെ പ്രധാന കാരണം.

   

അമിത ജോലി ഭാരവും ഉറക്കം നഷ്ടപ്പെടാൻ കാരണമാണ്. അടുത്ത കാരണം ആണ് മദ്യം സിഗേരറ്റ് ഉപയോഗം തുടങ്ങിയവ. പലരും രാത്രി മദ്യപിക്കുന്നത് ഉറക്കം നഷ്ടപ്പെടാൻ കാരണമാകുന്നു. അതുപോലെ തന്നെ ചായ, കോഫി തുടങ്ങിയവയുടെ അമിതമായ ഉപയോഗവും ഉറക്കം ഇല്ലായ്മക്ക് കാരണമാണ്. ഇത്തരം ഡ്രിങ്കുകൾ ഉറക്കത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോൺസിനെ തടയുകയാണ് ചെയുക. അതുകൊണ്ട് ആണ് ഉറക്കം നഷ്ടമാകുന്നത്.

അടുത്ത കാരണം ആണ് സ്‌ട്രെസ്‌. അമിതമായ മാനസിക സംഘർഷങ്ങൾ ഉറക്കം ഇല്ലാതെ ആക്കാൻ ഉള്ള കാരണങ്ങളിൽ ഒന്നാണ്. മറ്റൊരു കാരണമാണ് സ്ലീപ്പിങ് ഡിസോഡേഴ്‌സ്. ചിലരിൽ ഈ അസുഖം കണ്ടുവരുന്നുണ്ട്. അവർക്ക് രാത്രി ഉറങ്ങാൻ സാധിക്കാതെ വരുന്നു. ഇതും ഉറക്കമില്ലായ്മയുടെ ലക്ഷണമാണ്. ശരിയായ വ്യായാമം ഇല്ലാത്തവരിലും ഉറക്കം ലഭിക്കാതെ വരുന്നു. ഉറക്കമില്ലായ്മ പ്രധാനമായും നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമാണ്.

ഇത് പല തരം അസുഖങ്ങൾക്കും കാരണമാകും. ഇനി നമുക്ക് ഇതിന്റെ പരിഹാരം എന്താണെന്ന് നോക്കാം. ആദ്യമായി ചിട്ടയായ ജീവിതശൈലി ഒരുക്കുക. അതുപോലെ പരമാവധി 8 മണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കുക. ഉറങ്ങാൻ പോവുന്നതിനു മുൻപ് കുളിക്കുന്നതും നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *