നിത്യ ജീവിതത്തിൽ ഇന്ന് പലരെയും ബാധിക്കുന്ന അസുഖമാണ് റുമെട്ടോയ്ഡ് ആത്രയിറ്റിസ്. അഥവാ ആമവാതം. എന്തുകൊണ്ട് ആണ് ഇതിനെ അങ്ങനെ അറിയപെടുന്നത് എന്ന് അറിയുമോ. പേരിൽ തന്നെ സൂചിപ്പിക്കുന്നത് ദഹനത്തെ ആണ്. ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരിൽ ആണ് ആമവാതം കൂടുതലായി കാണപ്പെടുന്നത്. അവരിൽ തന്നെ അമിതമായ പീകോപ്രി ബാക്റ്റീരിയയുടെ സാന്നിധ്യം ഉണ്ട്. ഇത് ഒരു മോശം ബാക്റ്റീരിയ ആണ്. ഇനി നമുക്ക് ആമവാതത്തിന്റെ പ്രധാന ലക്ഷണങ്ങൾ നോക്കാം. ആമവാതം ഉള്ള രോഗികളിൽ പ്രധാനമായി കണ്ടുവരുന്ന ലക്ഷണമാണ് മോർണിംഗ് സ്റ്റിഫ്നെസ്.
അതായത് രാവിലെ എഴുനേൽക്കുമ്പോൾ സന്ധികൾ മടക്കാൻ ബുദ്ധിമുട്ട് തോന്നുക. ഇതൊരു ലക്ഷണമാണ്. ആമവാതം ഉണ്ടോ എന്ന് നമ്മൾ അറിയുന്നത് ലാബ് ടെസ്റ്റ് നടത്തിയാണ്. ആദ്യം നോക്കുക ആർ എ ഫാക്ടർ ആണ്. അത് പോസിറ്റീവ് ആണെങ്കിൽ ആമവാതം ആണെന്ന് സ്ഥിതീകരിക്കുന്നു. മറ്റൊരു ടെസ്റ്റ് ആണ് ഇഎസ് ആർ. ഇതിനെല്ലാം പുറമെ പ്രധാനമായി രോഗികളെ കൊണ്ട് ചെയ്യിക്കുന്ന ടെസ്റ്റ് ആണ് ആന്റി സി പി പി ടെസ്റ്റ്.
ഇത് പോസിറ്റീവ് റിസൾട്ട് ആണ് കാണിക്കുന്നത് എങ്കിൽ ആമവാതം ഉണ്ടെന്ന് ഉറപ്പിക്കാൻ കഴിയും. എങ്ങനെയാണ് നമ്മൾ ഈ രോഗികളെ പരിപാലിക്കേണ്ടത് എന്ന് നോക്കാം. ആദ്യം ചെയുക വയറിനകത്തെ ബുദ്ധിമുട്ടുകൾ നീക്കുക എന്നതാണ്. ബാക്റ്റീരിയയെ ശരീരത്തിൽ നിന്നും പുറത്തു തള്ളുക. അതുപോലെ ചില ഭക്ഷണങ്ങളും ആമവാതം വർധിപ്പിക്കുന്നതായി കാണാൻ സാധിക്കും. ഉദാഹരണത്തിന് ചപ്പാത്തി. ഗോതമ്പിന്റെ അകത്ത് ഉള്ള ഗ്ളൂട്ടൻ ആണ്.
ഇത് അധികമാവാൻ കാരണം. ഗ്ളൂട്ടൻ മാത്രമല്ല, പാൽ പാൽ ഉത്പന്നങ്ങൾ ചിലരിൽ ആമവാതം ഉണ്ടാവാൻ കാരണം ആകുന്നു. ഇനി ഇത് പരിഹരിക്കാൻ സഹായിക്കുന്ന ഒറ്റമൂലികൾ എന്തൊക്കെയാണ് എന്ന് നോക്കാം. ഒന്നാമതായി മഞ്ഞൾ. മഞ്ഞൾ വളരെ അധികം ആന്റി ഇൻഫ്ലമാറ്ററി ആണ്. അടുത്തതാണ് വാതംകൊല്ലി. ഈ ഔഷധം കഷായരൂപത്തിൽ കഴിക്കുന്നത് വാദം മാറാൻ വളരെ അധികം സഹായിക്കുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണൂ.