ഇന്നത്തേകാലത്ത് ബിപി അഥവാ രക്തസമ്മർദ്ദം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ചെറിയ പ്രായത്തിൽ തന്നെ ബിപി ഉണ്ടായിട്ട് അറ്റാക്ക് പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാവാൻ വളരെ അധികം സാധ്യത കൂടുതലാണ്. യുവതലമുറയെയും ഇത് ഒരുപാട് ബാധികുന്ന ഒന്നാണ്. അതുകൊണ്ട് ഇതിന്റെ കാരണങ്ങൾ എന്തെല്ലാം ആണെന്നു അറിഞ്ഞിരിക്കണം. ഇത് എങ്ങനെ പരിഹരിക്കാം എന്ന് എല്ലാവരും അറിഞ്ഞിരിക്കണം. ആദ്യമായ് നമ്മൾ ശ്രദ്ധിക്കേണ്ടത് നമ്മുടെ വയസിനു അനുസരിച്ചുള്ള ഭാരം നിലനിർത്തുക എന്നതാണ്. ശരീരഭാരം വർധിക്കാതെ ശ്രദ്ധിക്കുക.
രണ്ടാമത്തെത് ശരിയായ ആഹാരരീതി. സമീഹൃത ആഹാര രീതിയെ പിന്തുടരുക എന്നതാണ്. എല്ലാ പോഷകങ്ങളും അടങ്ങിയ ആഹാരം എപ്പോഴും കഴിക്കാൻ ശ്രദ്ധിക്കുക. എന്നാൽ ആഹാരം അമിതമാവാൻ പാടില്ല. ചില കാര്യങ്ങൾ ആഹാരത്തിൽ അമിതമാവാതെ സൂക്ഷിക്കണം. ഇവയാണ് പഞ്ചസാര, കൊഴുപ്പ്, ഉപ്പ് തുടങ്ങിയവ. ഇവ ആഹാരത്തിൽ കൂടുതൽ ആയി വരാതെ വളരെ അധികം ശ്രദ്ധിക്കുക.
ഇതെല്ലാം കൂടാതെ ജീവിതശൈലിയിൽ നമ്മൾ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യം ആണ്. ചിട്ടയായ വ്യായാമം നന്നായി ചെയുക. ദിവസവും നല്ല രീതിയിൽ വ്യായാമം ചെയുന്നത് ബിപി നിയന്ത്രിക്കാൻ സഹായിക്കും. അതുപോലെ മാനസിക സംഘർഷങ്ങൾ ഒഴിവാക്കുക. ശരീരത്തിന് വിശ്രമം അനുവദിക്കുക. ആഹാരത്തിൽ മത്തി, ചൂര, സൽമൺ തുടങ്ങിയ മത്സ്യങ്ങൾ ഉപയോഗിക്കുക.
ഇതിൽ എല്ലാം ധാരാളമായി ഓമെഗാ ത്രി ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഫാസ്റ്റ് ഫുഡ്, കോള, എണ്ണ പലഹാരങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കുക. മദ്യപാനം, സിഗററ്റ് തുടങ്ങിയവ ഉപയോഗിക്കുന്നത് നിർത്തുക. ഇതെല്ലാം ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ബിപി നിയന്ത്രിക്കാൻ കഴിയും. കൂടുതൽ അറിയാൻ വീഡിയോ കാണൂ.