നമ്മുടെ ആഹാരത്തിൽ നിന്നും ശരിയായ രീതിയിൽ പോഷകങ്ങൾ ലഭിക്കാതെ വരുമ്പോൾ ആണ് നമുക്ക് പല തരത്തിൽ ഉള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുന്നത്. ഈ സമയം നമ്മൾ കടകളിൽ നിന്നും ഓൺലൈൻ ആയിട്ടും സപ്പ്ളിമെന്റ്സ് വാങ്ങി കഴിക്കാറുണ്ട്. വിറ്റാമിൻ എ, ബി, സി, തുടങ്ങി എല്ലാ സപ്പ്ളിമെന്റസ് നമ്മൾ കഴിക്കാറുണ്ട്. ഇതെല്ലാം സ്ഥിരം ആയി കഴിച്ചാലും ചിലപ്പോൾ ചില സൈഡ് എഫക്ട്സ് വരാം. ഉദാഹരണത്തിന് അമിതമായ കാൽസ്യം ഗുളികയുടെ ഉപയോഗം. ഇത് സ്ഥിരമായി കഴിച്ചാൽ ആരോഗ്യത്തിന് നല്ലതല്ല. അതുകൊണ്ട് കാൽസ്യം ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കാൻ ശ്രദ്ധിക്കുക.
ഇനി നമ്മുക്ക് ഏതൊക്കെ ആഹാരത്തിൽ കാൽസ്യം അടങ്ങിയിട്ടുണ്ട് എന്ന് നോക്കാം. മുട്ടയുടെ വെള്ള, റാഗി, മത്തി, കൊഴുവ, പാൽ, തൈര്, വെണ്ണ, പനീർ ഇതിൽ എല്ലാം കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇതൊക്കെ സ്ഥിരമായി ആഹാരത്തിൽ ഉൾപെടുത്താൻ ശ്രമിക്കുക. കൂടാതെ ഷെൽ ഫിഷുകളിലും കാൽസ്യം വളരെ അധികം അടങ്ങിയിട്ടുണ്ട്. കാൽസ്യം ഗുളിക കഴിക്കുന്നവർ പൊതുവെ വിറ്റാമിൻ ഡി സപ്പ്ളിമെന്റസ് എടുക്കാറുണ്ട്.
അതുകൊണ്ട് വിറ്റാമിൻ ഡി ലഭിക്കാൻ ഏറ്റവും നല്ല മാർഗം എന്ന് പറയുന്നത് സൂര്യപ്രകാശം ആണ്. ദിവസവും ഇളം വെയിൽ കൊള്ളാൻ ശ്രമിക്കുക. അടുത്തത് ഓമെഗാ ത്രി ആണ്. ശരീരത്തിലെ നീർക്കെട്ട് മാറുവാൻ ഓമെഗാ ത്രി കഴിക്കുക. ഓമെഗാ ത്രി ധാരാളം അടങ്ങിയവയാണ് മീൻ, വാൾനട്സ്, ഫ്ലാക്സ് സീഡ്‌സ്, തുടങ്ങിയവ. ഇതില്ലെല്ലാം ഓമെഗാ ത്രി ധാരാളമായി അടങ്ങിയിട്ടുണ്ട്.
അടുത്തത് വിറ്റാമിൻ ഇ. ഇത് നമ്മൾ എല്ലാവര്ക്കും അറിയുന്ന ഒന്നാണ്. ഇത് മുടി കൊഴ്ച്ചിലിന് വളരെ നല്ലതാണ്. കൂടാതെ ബ്ലഡ് സർക്യൂലേഷന് നല്ലതാണ്. ഇത് ധാരാളമായി കണ്ട് വരുന്നത് ഇലകറികളിൽ ആണ്. ഈ വിറ്റാമിൻ എല്ലാം ആഹാരത്തിൽ ഉൾപ്പെടുത്തണം. എന്നാൽ മാത്രമേ രോഗങ്ങളിൽ നിന്നും മുക്തി നേടാൻ സാധിക്കൂ. കൂടുതൽ അറിയാൻ വീഡിയോ കാണൂ.