കരളിന്റെ ആരോഗ്യം നശിച്ചാൽ അതിന്റെ ലക്ഷണങ്ങളൊന്നും കാണാൻ സാധിക്കാറില്ല. എന്നാൽ രോഗം മൂർച്ഛിച്ചു ഗുരുതരം ആവുമ്പോഴാണ് ഇതിന്റെ ലക്ഷണങ്ങൾ നമ്മൾ കാണുന്നത്. ഇന്ന് നമ്മൾ കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങൾ കൊണ്ടുള്ള ലക്ഷണങ്ങൾ എന്തെല്ലാമാണ് നോക്കാം. നമുക്കറിയാം എന്താണ് കരൾ എന്നും അതിന്റെ പ്രവർത്തനങ്ങൾ എന്നും. നമ്മുടെ ശരീരത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളും, ദഹനമായിട്ട് ആണെങ്കിലും, ബ്ലഡ് സർക്കുലേഷനുമായി ബന്ധപ്പെട്ട ആണെങ്കിലും, രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ആണെങ്കിലും എല്ലാം നടത്തുന്ന അവയവമാണ് കരൾ.
അതുകൊണ്ട് കരളിന് എന്തെങ്കിലും ഡാമേജ് സംഭവിച്ചാൽ അതെങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം. നിരവധി ലക്ഷണങ്ങൾ ആണ് കരൾ രോഗത്തെ തിരിച്ചറിയാൻ സഹായിക്കുന്നത്. മദ്യപാനികളിൽ പ്രധാനമായി കണ്ടുവരുന്ന കരൾ രോഗമാണ് ലിവർ സിറോസിസ്. ഇത് പലപ്പോഴും തിരിച്ചറിയാൻ വൈകുകയാണ് പതിവ്. ആദ്യത്തെ ലക്ഷണമാണ് അസിഡിറ്റി. ശരിയായ രീതിയിൽ ദഹനം നടക്കാതെ ഇരിക്കുക.
നെഞ്ചേരിച്ചിൽ, ഛർദി, ഗ്യാസ് ട്രബിൾ ഇതെല്ലാം കരളിന്റെ ആരോഗ്യം മോശമാകുന്നു എന്നതിന്റെ ലക്ഷണമാണ്. ഈ രോഗലക്ഷണങ്ങൾ മറ്റുള്ള രോഗങ്ങൾ മൂലവും ആവാം. അതുകൊണ്ട് വിദഗ്ധ പരിശോധന വേണ്ടിവരും. മറ്റൊരു ലക്ഷണമാണ് ശരീരത്തിലെ നീര്. മൂന്നാമത്തെ ലക്ഷണമാണ് രോഗപ്രതിരോധശേഷി കുറവ്. സ്ഥിരമായി വരുന്ന പനി, ഇൻഫെക്ഷൻ തുടങ്ങിയവ രോഗികളിൽ കണ്ടുവരുന്നു.
അതുപോലെതന്നെ ഇവ വന്നാൽ പെട്ടന്ന് ഭേദമാവാറുമില്ല. മറ്റൊരു ലക്ഷണമാണ് പെറ്റിക്കൽ ഹെമറേജ്. ശരീരത്തിൽ രക്തം അവിടെയും ഇവിടെയും പൊടിഞ്ഞു കാണുന്നത് ആണ് ഇത്. ഇതും കരളിന്റെ ആരോഗ്യം മോശമാണെന്ന് സൂചിപ്പിക്കുന്ന ലക്ഷണങ്ങളിൽ ഒന്നാണ്. എത്രയും വേഗം ചികിത്സ തേടിയാൽ മാത്രമേ കരൾ രോഗം മാറ്റിയെടുക്കാൻ കഴിയൂ. കൂടുതലറിയാൻ വീഡിയോ കണ്ട് നോക്കൂ.