സ്ത്രീകളിൽ പ്രധാനമായി കണ്ടുവരുന്ന സൗന്ദര്യ പ്രശ്നമാണ് കരിമംഗലം. 80 മുതൽ 90 ശതമാനം സ്ത്രീകളിലും, 10 ശതമാനം പുരുഷന്മാരിലാണ് ഇത് കണ്ടുവരുന്നത്. എന്താണ് കരിമംഗലം, എങ്ങനെയാണ് ഇത് വരുന്നത്, ഇതിന്റെ ചികിത്സ എന്തെല്ലാമാണ് എന്ന് നോക്കാം. കരിമംഗലം എന്ന് പറയുന്നത്, സ്കിനിലെ മേലാനിൻ ഉത്പാദനം വർദ്ധിക്കുമ്പോൾ ആണ് കരിമംഗലം വരുന്നത്. കറുത്ത നിറത്തിലുള്ള ഒരു നിറ വ്യത്യാസം അല്ലെങ്കിൽ പിഗ്മെന്റേഷൻ ആണ് കരിമംഗലം. ഇത് പ്രധാനമായും കണ്ടുവരുന്നത് നെറ്റി, കവിൾ, ചുണ്ടിന്റെ താഴെ, എന്നിവിടങ്ങളിലൊക്കെയാണ്.
ഈ പ്രശ്നം കൂടുതലായും വെയിൽ കൊള്ളുന്നവരിൽ ആണ് കണ്ടുവരുന്നത്. രണ്ടാമത്തെ കാര്യം ജനിതകമായി കുടുംബത്തിൽ ആർകെങ്കിലും ഇത് ഉണ്ടെങ്കിൽ കുടുംബത്തിലെ മറ്റുള്ളവർക്ക് ഇത് വരാൻ സാധ്യതയുണ്ട്. മൂന്നാമത്തെ കാരണമാണ് ഹോർമോൺ ചേഞ്ചസ്. ഹോർമോണുകളിലെ വ്യത്യാസം ഇത്തരം പ്രശ്നങ്ങളുണ്ടാക്കുന്നു. അതുപോലെ ആർത്തവം നിന്നവരിലും ഇത് കാണുന്നു. ഇതിന്റെ ചികിത്സ എന്താണെന്ന് നോക്കാം.
സൺ സ്ക്രീനുകളും, സ്കിൻ വൈറ്റെനിംഗ് ക്രീം ഉപയോഗിച്ച് ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാം എന്നതാണ്. അതല്ലാതെ ശാശ്വതമായ ഒരു പരിഹാരം ഇതിനില്ല. ഇത്തരം ക്രീം ഉപയോഗിക്കുന്നതിനു മുമ്പ് ഒരു ഡോക്ടറിനെ സമീപിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അല്ല എന്നുണ്ടെങ്കിൽ ധാരാളം പ്രശ്നങ്ങൾ മുഖത്ത് ഉണ്ടാവാം. വിറ്റമിൻ സി, ഹൈഡ്രോകോളിക് ആസിഡ്, നിയാസിനിമയ്ഡ്,തുടങ്ങിയവ അടങ്ങിയിട്ടുള്ള ക്രീമുകളാണ് ഉപയോഗിക്കുക.
ഇത്തരം ക്രീമുകൾ കൊണ്ട് മാറ്റങ്ങൾ ഇല്ലെങ്കിൽ ടാബ്ലറ്റ്സ് ഉപയോഗിക്കേണ്ടതായി വരുന്നു. അതുപോലെതന്നെ മറ്റൊരു മാർഗമാണ് കെമിക്കൽ പീലിങ്. മറ്റൊരു ചികിത്സാരീതിയാണ് ലേസർ. ഇത് കുറച്ച് ചിലവ് കൂടിയ മാർഗമാണ്. എങ്കിൽ പോലും വളരെ സഹായകരമാണ് ഇത്തരം ചികിത്സാരീതികൾ. കൂടുതൽ അറിയാൻ വീഡിയോ കാണൂ.