ഇന്നത്തെ കാലത്ത് എല്ലാവരെയും പ്രധാനമായും ബാധിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കണ്ണിന്റെ ആരോഗ്യപ്രശ്നങ്ങൾ. നമ്മുടെ ചുറ്റുമുള്ള പലരുടെയും കണ്ണുകൾ നീര് വന്നത്പോലെ അല്ലെങ്കിൽ കണ്ണിന് താഴെ ഐ ബാഗ് പോലെ വരുന്നത് തുടങ്ങിയവ എല്ലാം നമ്മൾ ശ്രദ്ധിക്കാറുണ്ട്. മുഖത്ത് നീര് വന്നത് പോലെ വീർത്തു ഇരിക്കുക, അതുപോലെ കണ്ണുകൾ ചെറുതായിരിക്കുക ഇതെല്ലാം നമ്മൾ കണ്ടിട്ടുണ്ടാവും. ഈ പറയുന്ന കാര്യങ്ങളെല്ലാം പല കാരണങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത്. ഇവരുടെ കണ്ണ് താഴെ ഡാർക്ക് സർക്കിൾസ് വരുന്നപോലെ തോന്നാം, അല്ലെങ്കിൽ കണ്ണ് ചെറുതായി വരുന്ന രീതിയായിരിക്കും.
ഇങ്ങനെയുള്ള ആളുകളിൽ ക്ഷീണം ഇറിറ്റേഷൻ അങ്ങനെ പലതരം പ്രശ്നങ്ങളുണ്ടാവാം. അതുകൊണ്ട് പ്രധാന കാരണങ്ങൾ എന്തെല്ലാമാണ് നോക്കാം. ഒന്നാമതായി ഏജിങ്. പ്രായമാകുന്ന അനുസരിച്ച് വരുന്ന ബ്ലഡ് സർക്കുലേഷനുമായി ബന്ധപ്പെട്ട് വരുന്ന പ്രശ്നങ്ങൾ. രണ്ടാമതായി കിഡ്നിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഉദാഹരണത്തിന് ക്രിയാറ്റിൻ വേരിയേഷൻ, യൂറിയ ലെവൽ കൂടുന്നത് തുടങ്ങിയവയും ഇതിന് കാരണമാണ്.
ഹൈപ്പർ ടെൻഷൻ ഉള്ളവരിലും ബിപി ഉള്ളവരിലും ഇത് കാണപ്പെടുന്നു. കരൾ സംബന്ധമായ പ്രശ്നങ്ങളുള്ളവരിലും ഇത് സാധാരണയായി കണ്ടു വരുന്നുണ്ട്. ഫ്ലൂയിഡ് റിലേറ്റഡ് ആയ പ്രശ്നങ്ങളൊക്കെ ആണ് പ്രധാനമായും കണ്ടുവരുന്നത്. എങ്കിലും പാരമ്പര്യമായി ആണ് ഇത് കണ്ട് വരുന്നത്. കുടുംബത്തിലെ അംഗങ്ങൾക്ക് ഇത് കോമൺ ആയി കണ്ടുവരുന്നു. അതുപോലെ തൈറോയ്ഡ് പ്രശ്നങ്ങൾക്കൊണ്ടും ഇത് കാണപ്പെടുന്നു.
ഇതിന് എന്തൊക്കെ പരിഹാരമാണുള്ളത് എന്ന് നോക്കാം. ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക. നന്നായി ഉറങ്ങുക. നന്നായി വെള്ളം കുടിക്കുക. ഇതെല്ലാം ഒരു പരിധിവരെ കണ്ണിന്റെ ഈ പ്രശ്നങ്ങൾ വരാതെ ഇരിക്കാൻ സഹായിക്കുന്നു. അതുപോലെതന്നെ ഉറക്ക കാര്യത്തിലും വളരെയധികം ശ്രദ്ധ പുലർത്തണം. കൂടുതൽ അറിയാൻ വീഡിയോ കാണൂ.