ഇന്നത്തെ കാലത്തു സ്ത്രീകളെ ഏറെ ബുദ്ധിമുട്ടിക്കുന്ന പ്രശ്നമാണ് വന്ധ്യത. ഇത് വളരെ അധികം സ്ത്രീകളിൽ ഇന്നത്തെ കാലത്ത് വർധിച്ചു വരുന്നതായി കാണപ്പെടുന്നു. നല്ല ചികിത്സ ആവശ്യമുള്ള പ്രശ്‌നമാണ് ഇത് . അതുകൊണ്ട് തന്നെ ഇതിന്റെ കാരണങ്ങളും, എങ്ങനെ ഇത് ചികിത്സിച്ചു ഭേദമാക്കാം എന്നുമാണ് ഈ വീഡിയോയിൽ പറയുന്നത്. സ്ത്രീകളിൽ പ്രധാനമായും വന്ധ്യത ഉണ്ടാവാൻ കാരണം എന്ന് പറയുന്നത് അണ്ഡശയ രോഗങ്ങൾ, അതായത് pcod, pcos, തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ടാണ്. അതുപോലെതന്നെ ഹോർമോൺ പ്രോബ്ലം, തൈറോയ്ഡ് പോലുള്ള രോഗങ്ങൾ.
അല്ലെങ്കിൽ പ്രമേഹം പോലെയുള്ള അസുഖങ്ങൾ തുടങ്ങിയവ കൊണ്ടും വന്ധ്യത ഉണ്ടാവും. അമിതമായ മാനസിക പിരിമുറുക്കം, സ്‌ട്രെസ്, അമിതവണ്ണം, ഇത്തരം പ്രശ്നങ്ങൾ കാരണവും ഇന്ന് സ്ത്രി വന്ധ്യത എന്ന പ്രശ്നം കൂടി വരാൻ കാരണമാകുന്നു. ഇതിൽ ജീവിതശൈലിയും ഭക്ഷണക്രമവും വ്യായാമവും ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധിവരെ നമുക്ക് വന്ധ്യത തടയാൻ സാധിക്കും.
അതുകൊണ്ട് തന്നെ പ്രധാനമായും മാനസിക സംഘർഷങ്ങൾ ഒഴിവാക്കുക എന്നതാണ് ആദ്യമായി ശ്രദ്ധിക്കേണ്ടത്. സ്ത്രീകളിൽ പ്രധാനമായും കണ്ടുവരുന്ന ഈ മാനസിക സംഘർഷങ്ങൾക്ക് കാരണമെന്നു പറയുന്നത് കുടുംബത്തിലെ സാഹചര്യങ്ങൾ, ജോലിഭാരം തുടങ്ങിയവയാണ്. അതുകൊണ്ടുതന്നെ മാനസിക സംഘർഷങ്ങൾ ഒഴിവാക്കാൻ സ്ത്രീകളും അവരുടെ കുടുംബവും ശ്രദ്ധിക്കണം.
രണ്ടാമത് ശ്രദ്ധിക്കേണ്ടത് ആരോഗ്യമാണ്. നല്ല ഭക്ഷണം കഴിക്കുക. ധാരാളമായി ഉറങ്ങുക. തുടങ്ങിയവയൊക്കെ ഗർഭധാരണത്തിന് വളരെയധികം സഹായിക്കും. അതുപോലെ തന്നെ പരസ്പരം പങ്കാളികൾ സ്നേഹത്തോടെ ജീവിക്കുക എന്നതാണ്. ഇതെല്ലാം ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഈ പ്രശ്നം ഒഴിവാക്കാൻ കഴിയും. കൂടുതൽ അറിയാൻ വീഡിയോ കാണൂ.