മുടി നരക്കുന്നതിന്റെ പിന്നിലെ ഈ കാരണങ്ങൾ അറിയുക..

സ്ത്രീകളെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് അകാല നര. സൗന്ദര്യസങ്കൽപ്പങ്ങൾക്ക് എന്നുമൊരു വെല്ലുവിളി തന്നെയാണ് ഇത്. അകാലനരക്ക് പരിഹാരം കണ്ടെത്താൻ പലതരം മാർഗങ്ങൾ ഉണ്ട്. മിക്കവരും കെമിക്കൽ ആയുള്ള മാർഗങ്ങൾ ഉപയോഗിച്ച് നോക്കാറുണ്ട്. ഇത് മൂലം പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരാറുമുണ്ട്. എന്നാൽ ഇത്രയും ചെറുപ്പത്തിൽ മുടി നരക്കുന്നതിന്റെ കാരണം എന്താണെന്ന് ആരും അറിയാൻ ശ്രമിക്കാറില്ല.പല കാരണങ്ങൾ കൊണ്ട് മുടി നരക്കുന്നു. പാരമ്പര്യമായി അകാലനര ഉണ്ടാകാം.

അതുപോലെതന്നെ ആഹാര കാര്യത്തിലെ അശ്രദ്ധയും അകാലനരക്ക് കാരണമാകുന്നുണ്ട്. വിറ്റാമിൻ ഡി, സി, കാൽസ്യം എന്നിവയുടെ കുറവ് മൂലവും അകാല നര ഉണ്ടാകുന്നു. അമിതമായ സ്‌ട്രെസ്, ഉറക്കമില്ലായ്മ, എന്നിവകൊണ്ടും അകാലനര ഉണ്ടാകുന്നു. കെമിക്കൽ അടങ്ങിയ ഷാംപൂ, ഹെയർ ഓയിൽ, തുടങ്ങിയവയും ഇതിനു പലപ്പോഴും കാരണമാകാറുണ്ട്. അസുഖങ്ങൾ മൂലവും അകലനര ഉണ്ടാകുന്നു.

ഇതിനെല്ലാം പരിഹാരം നമുക്ക് വീട്ടിൽ തന്നെ ഉണ്ട്. അതിൽ ഒന്നാണ് ഇളംവെയിൽ കൊളുന്നത്. ഇത് നമുക്ക് വിറ്റാമിൻ ഡി നൽകുന്നു. തലമുടിയുടെ ആരോഗ്യത്തിന് വിറ്റാമിൻ ഡി വളരെ നല്ലതാണ്. അടുത്ത മാർഗം ആണ് മുട്ട, പാൽ തുടങ്ങിയ പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ. ഒമെഗാ ത്രി അടങ്ങിയിട്ടുള്ള നട്സ്, വാൾനട്സ്, സീഡ്‌സ് തുടങ്ങിയവ കഴിക്കാൻ ശ്രമികുക.

അതുപോലെ തന്നെ മത്സ്യങ്ങളിൽ നെയ് അധികമുള്ള മീൻ കഴിക്കാൻ ശ്രദ്ധിക്കുക. വിറ്റാമിൻ സി അടങ്ങിയ നെല്ലിക്ക, നാരങ്ങ, ഓറഞ്ച്, പേരക്ക തുടങ്ങിയവ സ്ഥിരമായി ആഹാരത്തിൽ ഉൾപെടുത്താൻ ശ്രമികുക. ധാരാളം വെള്ളം കുടിക്കുകയും ഇലകറികൾ കഴിക്കുന്നത് വഴിയും അകാലനര വരുന്നത് തടയാൻ സാധിക്കും. കൂടുതൽ അറിയാൻ വീഡിയോ കണ്ട് നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *