ശിവഭഗവാന്റെ അനുഗ്രഹമുള്ള സ്ത്രീകളിൽ കാണുന്ന ലക്ഷണങ്ങൾ.

നാമോരോരുത്തരെയും സ്വന്തം മക്കളെ പോലെ കണ്ടുകൊണ്ട് പരിപാലിക്കുന്ന നാഥനാണ് ശിവ ഭഗവാൻ. ഈ ഭൂമിയുടെ തന്നെ നാഥനാണ് ശിവഭഗവാൻ. അതിനാൽ തന്നെ ശിവ ഭഗവാനെ ജഗത് ഭഗവാൻ എന്നും നാം പറയുന്നു. ശിവ ഭഗവാന്റെ അനുഗ്രഹം ജീവിതത്തിൽ നേടുന്നതിനുവേണ്ടി നാം എന്നും ശിവ കീർത്തനങ്ങൾ പാടുകയും ശിവ ഭഗവാന്റെ മന്ത്രങ്ങൾ ജപിച് പ്രാർത്ഥിക്കുകയും ചെയ്യാറുണ്ട്.

ഇത്തരത്തിൽ ശിവ ഭഗവാനെ വിളിച്ച് പ്രാർത്ഥിക്കുന്നത് വഴി ഭഗവാന്റെ അനുഗ്രഹം നമ്മുടെ ജീവിതത്തിലേക്ക് വന്ന് നിറയുകയും നമ്മുടെ ജീവിതത്തിൽ പല നല്ല കാര്യങ്ങളും നടന്നു കിട്ടുകയും ചെയ്തതാണ്. അത്തരത്തിൽ ശിവ ഭഗവാന്റെ അനുഗ്രഹം ജന്മന നേടുന്ന ചില സ്ത്രീകളുണ്ട്. ജന്മജന്മാന്തരങ്ങളായി ശിവ ഭഗവാനെ ആരാധിക്കുകയും ശിവ ഭഗവാന്റെ മന്ത്രങ്ങൾ ജപിക്കുകയും ചെയ്തതിന്റെ ഫലമായിട്ടാണ് ഇത്തരത്തിൽ ഭഗവാന്റെ അനുഗ്രഹം ജന്മനാ തന്നെ ലഭ്യമാകുന്നത്.

അത്തരത്തിൽ ശിവഭഗവാന്റെ അനുഗ്രഹം ജന്മനാ തന്നെ നേടുന്ന ചില സ്ത്രീകളിൽ കാണുന്ന കുറച്ചു ലക്ഷണങ്ങളാണ് ഇതിൽ പറയുന്നത്. ഇത്തരം ലക്ഷണങ്ങൾ സ്ത്രീകളിൽ കാണുകയാണെങ്കിൽ അവർക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകുകയും അവരുടെ ജീവിതത്തിലെ സകല പ്രശ്നങ്ങളും ഭഗവാൻ മാറ്റി കൊടുക്കുകയും ചെയ്യുന്നതാണ്.

അതിൽ ഏറ്റവും ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത് ഭഗവാന്റെ മന്ത്രങ്ങളും നാമങ്ങളും ഭക്തിഗാനങ്ങളും എല്ലാം കേൾക്കുമ്പോൾ അറിയാതെ തന്നെ കണ്ണിൽനിന്ന് കണ്ണുനീർ വരുന്നതാണ്. ഭഗവാന്റെ നാമം വരെ ഉച്ചരിക്കുമ്പോൾ ചില സ്ത്രീകളിൽ നിന്ന് അറിയാതെ തന്നെ കണ്ണുകളിൽ നിന്ന് കണ്ണുനീർ വരുന്നു. ഭഗവാന്റെ അനുഗ്രഹം അവരിൽ ജന്മനാ തന്നെ ഉള്ളതിനാലാണ് ഇത്തരം ഒരു അനുഭവം ഉണ്ടാകുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.