ഇതൊരു അല്പം തളിച്ചാൽ മതി കറിവേപ്പ് ഞെട്ടിക്കുന്ന രീതിയിൽ വളർന്നുകൊണ്ടിരിക്കും.

നമ്മുടെ അടുക്കളത്തോട്ടങ്ങളിൽ സ്ഥിരമായി കാണുന്ന ഒന്നാണ് വേപ്പില. ഒട്ടുമിക്ക എല്ലാ കറികളിലും ഉപയോഗിക്കും എന്നുള്ളതിനാൽ തന്നെ നമ്മുടെ വീടുകളിൽ ചെറിയ തൈ എങ്കിലും ഇതിന്റെ കാണാതിരിക്കില്ല. എന്നാൽ ഈ ഒരു തൈ പലപ്പോഴും വളരാതെ മുരടിച്ചു പോകുന്ന അവസ്ഥയാണ് കാണാൻ കഴിയുന്നത്. എത്ര തന്നെ വളവും വെള്ളവും ഒഴിച്ചു കൊടുത്താലും അത് അങ്ങനെ തന്നെ ഒട്ടും വളരാതെ നിൽക്കുന്നതായി കാണുന്നു.

പല തരത്തിലുള്ള കാരണങ്ങളാണ് ഇതിന്റെ പിന്നിലുള്ളത്. എന്നാൽ നമ്മുടെ ചുറ്റുപാടും കാണുന്ന ഏതൊരു വേപ്പും നല്ലവണ്ണം തഴച്ചു വളരുന്നതിനും അതിൽ നിറയെ ഇലകൾ തിങ്ങി ഉണ്ടാകുന്നതിന് വേണ്ടിയിട്ടുള്ള ഒരു ചെറിയ റെമഡിയാണ് ഇതിൽ കാണുന്നത്. ഏതൊരു വീട്ടിലും വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ റെമഡിയാണ് ഇത്. ഈയൊരു റെമഡി മണ്ണിനോ ചെടിക്കോ യാതൊരു തരത്തിലുള്ള ഹാനികരണവും ഉണ്ടാക്കുന്നില്ല.

ഇതിനായി നമ്മുടെ വീട്ടിൽ സുലഭമായി ലഭിക്കുന്ന കഞ്ഞിവെള്ളമാണ് ഉപയോഗിക്കേണ്ടത്. കഞ്ഞിവെള്ളം നേരിട്ട് ചെടിയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുകയല്ല വേണ്ടത്. അതിനുപകരം കഞ്ഞിവെള്ളത്തിലേക്ക് അല്പം മോരു കൂടി ചേർത്ത് ഒരു ദിവസം മുഴുവൻ അത് റസ്റ്റ് ചെയ്തു വെച്ചതിനുശേഷം ഒഴിച്ചുകൊടുക്കേണ്ടതാണ്.

ഈയൊരു മിശ്രിതം എത്ര ദിവസം പുറത്ത് എടുത്തു വയ്ക്കുന്നുവോ അത്രേദിവസം സൂക്ഷിച്ചതിനുശേഷം ഒഴിച്ചു കൊടുക്കുന്നതായിരിക്കും കൂടുതൽ നല്ലത്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ കറിവേപ്പില തഴച്ചു വളരുന്നതാണ്. അതുമാത്രമല്ല ഇതിൽനിന്ന് ഇലകളും മറ്റും കട്ട് ചെയ്ത് എടുക്കേണ്ടതാണ്. അല്ലാത്തപക്ഷം അത് മുരടിച്ച് പോകാൻ സാധ്യതയുണ്ട്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.