നമ്മുടെ സംസ്കാരത്തിന്റെ ഒരു ഭാഗമാണ് നിലവിളക്ക് തെളിയിക്കുക എന്നുള്ളത്. ലക്ഷ്മിദേവിയെയും മഹാവിഷ്ണു ഭഗവാനെയും ആനയിക്കുന്നതിന് വേണ്ടിയാണ് നമ്മുടെ വീടുകളിൽ നിത്യവും നിലവിളക്ക് തെളിയിച്ച പ്രാർത്ഥിക്കുന്നത്. ദേവി സ്വരൂപങ്ങൾ കുടികൊള്ളുന്ന നിലവിളക്ക് ദിവസവും തെളിയിക്കുന്നത് വഴി ജീവിതത്തിൽ ഐശ്വര്യം സമൃദ്ധിയും അഭിവൃദ്ധിയും ഉണ്ടാകുന്നു. അത്തരത്തിൽ നിലവിളക്ക് സാധാരണയായി രാവിലെയും വൈകിട്ടും ആണ് തെളിയിക്കാറുള്ളത്.
ചിലർക്ക് ജോലിത്തിരക്കും മറ്റും കാരണം ഒരു നേരം തെളിയിക്കുന്നു. മറ്റു ചിലർ വിശേഷ ദിവസങ്ങളിൽ മാത്രം തെളിയിക്കുന്നു. ഇത്തരത്തിൽ ലക്ഷ്മിദേവിയെ വീടുകളിൽ നാം ആനയിക്കുന്നതിന് വേണ്ടി നിലവിളക്ക് തെളിയിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്. അത്തരം കാര്യങ്ങൾ ശരിയായി വണ്ണം അല്ല ചെയ്യുന്നത് എങ്കിൽ പലതരത്തിലുള്ള അനർത്ഥങ്ങളും ദുരിതങ്ങളും ജീവിതത്തിൽ മാറിമാറി ഉണ്ടാകും.
നിലവിളക്ക് തെളിയിക്കുമ്പോൾ ചെയ്യുന്ന ഇത്തരം തെറ്റുകൾ ലക്ഷ്മിദേവിയെ നമ്മുടെ വീട്ടിൽ നിന്ന് പടിയിറക്കി വിടുന്നതിന് തുല്യമായിരിക്കും. അത്തരത്തിൽ ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത കുറച്ചു കാര്യങ്ങളാണ് ഇതിൽ കാണുന്നത്. നിലവിളക്ക് തെളിയിക്കുമ്പോൾ ഒട്ടുമിക്ക ആളുകളും എല്ലായിപ്പോഴും ചെയ്യുന്ന ഒരു തെറ്റ് എന്ന് പറയുന്നത് വിളക്കിൽ തിരിയിട്ടതിന് ശേഷം എണ്ണ ഒഴിക്കുക എന്നുള്ളതാണ്.
ഇങ്ങനെ ചെയ്യുന്നത് വളരെ വലിയ ദോഷങ്ങളാണ് സൃഷ്ടിക്കുന്നത്. ഈയൊരു തെറ്റ് ചെയ്യുമ്പോൾ ദാരിദ്ര്യവും കുടുംബ തർക്കവും വീടുവിട്ട് ഒഴിയുകയില്ല. അതുപോലെതന്നെ സന്ധ്യാസമയങ്ങളിൽ നിലവിളക്ക് തെളിയിക്കുന്നത് ആറുമണിക്ക് മുൻപായിട്ട് വേണം. ആറുമണിക്ക് ശേഷം നിലവിളക്ക് തെളിയിക്കുകയാണെങ്കിൽ മഹാലക്ഷ്മി ദേവി വീടുകളിലേക്ക്വരാതിരിക്കുകയും ഐശ്വര്യം ഇല്ലാതിരിക്കുകയും ചെയ്യുo. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.