കറിയും കരിമ്പനും നീങ്ങി വസ്ത്രങ്ങൾ ബ്രൈറ്റ് ആകാൻ ഈയൊരു സൂത്രം ചെയ്താൽ മതി.

നമ്മെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് വെള്ള വസ്ത്രങ്ങളിലെ കറയും കരിമ്പനും നീക്കം ചെയ്യുക എന്നുള്ളത്. വളരെയധികം പാടുപെട്ടാണ് ഓരോ വീട്ടമ്മയും വെള്ള വസ്ത്രങ്ങൾ കഴുകി വെളുപ്പിക്കാറുള്ളത്. എത്രതന്നെ ഉരച്ചാലും എത്രതന്നെ വിലകൂടിയ സോപ്പും പൊടി ഉപയോഗിച്ച് കഴുകിയാലും പലപ്പോഴും വെള്ള വസ്ത്രങ്ങളിൽ അഴുക്കും കറയും വിട്ടുമാറാതെ അങ്ങനെ തന്നെ നിൽക്കുന്നതാണ്.

എന്നാൽ ഇതിൽ പറയുന്ന ഒരു സൊലൂഷൻ തയ്യാറാക്കിയ വെള്ള വസ്ത്രങ്ങൾ കഴുകിയെടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ വസ്ത്രങ്ങളിലെ ഏതൊരു കരയും അഴുക്കും നീങ്ങുകയും അതോടൊപ്പം തന്നെ വെള്ള വസ്ത്രങ്ങൾക്ക് കൂടുതൽ ശോഭ ഉണ്ടാകുകയും ചെയ്യുന്നതാണ്. ഇതിനായി നമ്മുടെ വീട്ടിൽ തന്നെയുള്ള ചില പദാർത്ഥങ്ങൾ ഉപയോഗിച്ചാൽ മാത്രം മതിയാകും. കൂടാതെ വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുകയും ചെയ്യുന്നതാണ്.

ഈയൊരു സൊല്യൂഷൻ തയ്യാറാക്കുന്നതിന് വേണ്ടി ഏറ്റവും ആദ്യം ഇളംചൂടോടുകൂടിയ വെള്ളമാണ് വേണ്ടത്. ഒരു ബക്കറ്റിലേക്ക് ഇളം ചൂടുവെള്ളം ഒഴിച്ച് അതിലേക്ക് നാം ഉപയോഗിക്കുന്ന സോപ്പുപൊടി ആവശ്യത്തിന് ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് അല്പം സോഡാ പൊടിയും അല്പം വിനാഗിരിയും കൂടി ഒഴിച്ച് നല്ലവണ്ണം ഇത് മിക്സ് ചെയ്യേണ്ടതാണ്. ചൂടുള്ളതിനാൽ തന്നെ ഒരു തവി വെച്ചോ അല്ലെങ്കിൽ ഒരു മരക്കഷണം വെച്ച് വേണം ഇത് മിക്സ് ചെയ്യാൻ.

പിന്നീട് ഇതിലേക്ക് അല്പം പാല് കൂടി ഒഴിക്കേണ്ടതാണ്. പാല് ഈ മിശ്രിതത്തിലേക്ക് ഒഴിക്കുന്നത് വസ്ത്രങ്ങൾക്ക് നല്ല ബ്രൈറ്റ്നസ് കിട്ടുന്നതിനു വേണ്ടിയാണ്. പിന്നീട് വസ്ത്രങ്ങൾ ഓരോന്നും ഇതിലേക്ക് മുക്കി വയ്ക്കേണ്ടതാണ്. കുറച്ചു സമയം കഴിഞ്ഞാൽ വസ്ത്രങ്ങളിലെ എല്ലാ കറയും പോയി കിട്ടും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.