ഇങ്ങനെ ചെയ്താൽ മതി കണ്ണീച്ചകൾ വീടിന്റെ അടുത്തേക്ക് പോലും വരില്ല.

അടുക്കളയിൽ നാം നേരിടുന്ന ഏറ്റവും വലിയൊരു പ്രശ്നമാണ് കണ്ണീച്ചകൾ. വളരെ ചെറിയ ഈച്ചകൾ ആണ് ഇവ. ഇവ കൂടുതലായും നല്ല പഴുത്ത പഴവർഗങ്ങളുടെ മുകളിലാണ് വന്നിരിക്കാറുള്ളത്. അതിനാൽ തന്നെ ചക്ക സീസണിലും മാങ്ങ സീസണിലും നമ്മുടെ വീട്ടിൽ ഇത്തരത്തിലുള്ള കണ്ണീച്ചകൾ വന്ന് നിറയുന്നു. ഇവ കൂടുതലായി വരുമ്പോൾ അടുക്കള മുഴുവൻ വ്യാപിക്കുകയും ആഹാര പദാർത്ഥങ്ങളിലും മറ്റും വന്നിരിക്കുകയും ചെയ്യുന്നതാണ്.

   

ഒരു പ്രാവശ്യം അകത്തേക്ക് കയറിയാൽ പിന്നെ ഇവ പുറത്തേക്ക് പോകുകയില്ല. ഇത്തരം കണ്ണീച്ചകളെ തുരത്തുന്നതിന് വേണ്ടി വളരെയധികം പാടുപെടുകയാണ് ഓരോ വീട്ടമ്മമാരും. ഇത്തരത്തിലുള്ള കണ്ണീച്ചകളെ തുറത്തന്നതിന് വേണ്ടി വിപണിയിൽ നിന്നും പല പ്രൊഡക്ടുകൾ ലഭിക്കുമെങ്കിലും അവയിൽ എല്ലാം രാസപദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ടാകും. അതിനാൽ തന്നെ ഇത് നമ്മുടെ അടുക്കളയിൽ പ്രയോഗിക്കാൻ സാധിക്കുകയില്ല.

അത്തരത്തിൽ വളരെ എളുപ്പത്തിൽ കണ്ണീച്ചകളെ തുരത്തുന്നതിന് വേണ്ടിയിട്ടുള്ള ഒരു റെമഡിയാണ് ഇതിൽ കാണുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നതും എന്നാൽ വളരെ പെട്ടെന്ന് തന്നെ നല്ലൊരു റിസൾട്ട് ലഭിക്കുന്നതും ആയിട്ടുള്ള ഒരു റെമഡി ആണ് ഇത്. ഇതിനായി ചെറുനാരങ്ങയാണ് ആവശ്യമായി വരുന്നത്. ചെറുനാരങ്ങയുടെ ഗന്ധO കണ്ണീച്ചകൾക്ക് അരോചകമാണ്.

അതിനാൽ തന്നെ ചെറുനാരങ്ങയുടെ മണം അടിക്കുമ്പോൾ തന്നെ അവ പോയിക്കിട്ടും. ഈ ചെറുനാരങ്ങയുടെ മുകളിലേക്ക് ചെറിയ ഗ്രാമ്പൂ കുത്തിവയ്ക്കേണ്ടതാണ്. ഗ്രാമ്പു കുത്തി വച്ചിട്ടുള്ള ഈ ചെറുനാരങ്ങ കണ്ണീച്ചകൾ ധാരാളമായി വന്നിരിക്കുന്ന പഴവർഗങ്ങളുടെ മുകളിലും മറ്റും വയ്ക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ അവ നശിച്ചു പോകുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.