മിനിറ്റുകൾക്കുള്ളിൽ ചുരിദാർ തയ്ക്കാൻ ഈയൊരു ടെക്നിക് കണ്ടു നോക്കൂ.

നാം ഓരോരുത്തരും നമ്മുടെ മനസ്സിനിണങ്ങിയ വസ്ത്രങ്ങളാണ് ദിവസവും ധരിക്കാറുള്ളത്. സാരി ചുരിദാർ ജീൻസ് എന്നിങ്ങനെ ഒട്ടനവധി വസ്ത്രങ്ങളാണ് നാം മാറിമാറി ഉപയോഗിക്കുന്നത്. ഇത്തരത്തിലുള്ള വസ്ത്രങ്ങൾ നാം കടയിൽ നിന്നാണ് വാങ്ങിക്കാറുള്ളത്. എന്നാൽ കുറച്ചുപേരെങ്കിലും തുണി എടുത്തു കൊണ്ട് നമ്മുടെ വീട്ടിൽ തന്നെ ചുരിദാറും മറ്റും തയ്ച്ചു ഉപയോഗിക്കാറുണ്ട്. തയ്യൽ അറിയാത്തതുകൊണ്ടും പുറത്ത് തയ്ക്കുന്നതിന് വേണ്ടി പൈസ അധികം.

   

കൊടുക്കേണ്ടി വരുന്നതിനാൽ തന്നെ നാം റെഡിമേഡ് വസ്ത്രങ്ങളാണ് കൂടുതലും പ്രിഫർ ചെയ്യാറുള്ളത്. എന്നാൽ ഇനി റെഡിമെയ്ഡ് വസ്ത്രങ്ങളെ ആശ്രയിക്കേണ്ട. വെറും ഒരു മിനിറ്റിൽ തന്നെ നമുക്ക് ചുരിദാർ നമ്മുടെ വീട്ടിൽ തന്നെ ഇരുന്ന് തയ്ച്ചെടുക്കാവുന്നതാണ്. അത്തരത്തിൽ വളരെ എളുപ്പത്തിൽ ചുരിദാർ തയ്ക്കുന്ന മെത്തേഡ് ആണ് ഇതിൽ കാണുന്നത്. ഈയൊരു മെത്തേഡ് ഫോളോ ചെയ്യുകയാണെങ്കിൽ അളവെടുക്കുകയോ ഒന്നും വേണ്ട.

നമ്മുടെ പഴയ ചുരിദാർ അളവാക്കിക്കൊണ്ട് നമുക്ക് പുതിയൊരു ചുരിദാർ തുന്നിയെടുക്കാവുന്നതാണ്. തുടക്കക്കാർക്ക് വരെ വളരെ എളുപ്പത്തിൽ ചുരിദാർ തൈച്ചെടുക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു മെത്തേഡ് ആണ് ഇതിൽ കാണുന്നത്. ഇതിനായി ഏറ്റവും ആദ്യം ചെയ്യേണ്ടത് തൈക്കേണ്ട തുണി നാലായി മടക്കി വയ്ക്കുകയാണ്.

പിന്നീട് ആ തുണിയുടെ മുകളിൽ ഏതാണോ അളവ് ചുരിദാർ അത് രണ്ടായി മടക്കി വെക്കേണ്ടതാണ്. പിന്നീട് ആ ചുരിദാറിന്റെ അതേ ഷേപ്പിൽ ചോക്ക് കൊണ്ട് തുണിയിൽ മാർക്ക് ചെയ്തു വരേണ്ടതാണ്. മാർക്ക് ചെയ്യുമ്പോൾ കൈക്കുഴയുടെ ഭാഗമാണ് കയ്യിലെ ഭാഗമായി മാർക്ക് ചെയ്യേണ്ടത്. കൈ പിന്നീട് സെപ്പറേറ്റ് നമ്മൾ കട്ട് ചെയ്ത് എടുക്കുകയാണ് ചെയ്യുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.