സൗഭാഗ്യവും ഉയർച്ചയും ജീവിതത്തിൽ ഉണ്ടാകാൻ നിലവിളക്ക് ഈ ഭാഗത്ത് തെളിയിക്കൂ.

ഹൈന്ദവ ആചാരപ്രകാരം ഓരോ കുടുംബവും ദിവസവും ചെയ്യുന്ന ഒരു പ്രവർത്തിയാണ് നിലവിളക്ക് തെളിയിക്കുക എന്നുള്ളത്. പ്രധാനമായും ഒരു ദിവസത്തിൽ രണ്ടുതവണയാണ് നിലവിളക്ക് തെളിയിച്ചു പ്രാർത്ഥിക്കേണ്ടത്. ഒന്നാമത്തേത് ബ്രഹ്മ മുഹൂർത്തത്തിലും രണ്ടാമത്തേത് സന്ധ്യാസമയങ്ങളിലും. എന്നാൽ ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഏവരും സന്ധ്യാസമയങ്ങളിൽ മാത്രമാണ് നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കാറുള്ളത്.

   

ഇത്തരത്തിൽ നിലവിളക്ക് തെളിയിക്കുമ്പോൾ നമ്മുടെ കുടുംബങ്ങളിലേക്ക് ലക്ഷ്മിദേവി കടന്നു വരികയാണ് ചെയ്യുന്നത്. സകല ദേവി ദേവന്മാരും കൂടിയിരിക്കുന്ന ഈ നിലവിളക്ക് ദിവസവും വീടുകളിൽ തെളിയിക്കുന്നത് വഴി സർവ്വ ഐശ്വര്യമാണ് നമ്മുടെ കുടുംബങ്ങളിലേക്ക് കയറി വരിക. നമ്മുടെ കുടുംബങ്ങളിൽ കുടിയിരിക്കുന്ന മൂദേവിയെ ഇറക്കിവിട്ടുകൊണ്ട് മഹാലക്ഷ്മി ദേവിയെ കുടുംബത്തിലേക്ക് ആനയിക്കുകയാണ് നിലവിളക്ക് തെളിയിക്കുന്നത് വഴി.

ഇത്തരത്തിൽ നിലവിളക്ക് സന്ധ്യാസമയങ്ങളിലും മറ്റും തെളിയിക്കുമ്പോൾ ഈയൊരു കാര്യം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. നിലവിളക്ക് തെളിയിക്കുന്ന സ്ഥാനമാണ് ഏറ്റവും ആദ്യം നാം ശ്രദ്ധിക്കേണ്ടത്. നിലവിളക്ക് യഥാസ്ഥാനത്ത് നാം തെളിയിച്ചില്ലെങ്കിൽ അത് ഗുണത്തേക്കാൾ ഏറെ ദോഷമാണ് നമുക്ക് ചെയ്യുക. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. നിലവിളക്ക് ചില വീടുകളിൽ പൂജാമുറിയിലാണ് തെളിയിക്കാറുള്ളത്.

എന്നാൽ പൂജാമുറി ഇല്ലാത്ത വീടുകളിൽ മറ്റു സ്ഥാനങ്ങളിൽ ആണ് നിലവിളക്ക് തെളിയിക്കാറുള്ളത്. എന്നാൽ ഇവയുടെ സ്ഥാനം ശരിയല്ല എങ്കിൽ പലതരത്തിലുള്ള ദോഷങ്ങളാണ് ജീവിതത്തിലേക്ക് കടന്നു വരിക. അത്തരത്തിൽ ഏതൊരു വീട്ടിലും പൂജാമുറി പണിയുന്നതിന് ഏറ്റവും അനുയോജ്യമായിട്ടുള്ള സ്ഥാനം എന്ന് പറയുന്നത് വടക്ക് കിഴക്ക് ഭാഗമാണ്. ഈയൊരു ഭാഗത്താണ് പൂജാമുറി ചെയ്യുന്നതെങ്കിൽ അവിടെ നിലവിളക്ക് തെളിയിക്കുന്നത് വഴി കുടുംബങ്ങളിൽ സർവ്വ ഐശ്വര്യവും വളരെ വലിയ നേട്ടങ്ങളും സൗഭാഗ്യങ്ങളും ഉണ്ടാകുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.