ഇത്തരം ഭക്ഷണരീതികൾ ഹൃദ്രോഗത്തിന് കാരണമായേക്കാം

ഹൃദ്രോഗം വരുന്നത് എങ്ങനെ തടയാം എന്നതിനെ പറ്റിയാണ്. നമുക്കെല്ലാം അറിയാം ക്ഷണിക്കപ്പെടാതെ വരുന്ന അതിഥികളാണ് രോഗങ്ങൾ. നമ്മുടെ ശരീരത്തിലെ രണ്ട് പ്രധാനപ്പെട്ട അവയവങ്ങളാണ് ഹൃദയവും മസ്തിഷ്കവും. ഇതിന് ബാധിക്കുന്ന രണ്ട് പ്രധാനപ്പെട്ട അസുഖങ്ങളാണ് ഹാർട്ട് അറ്റാക്കും സ്ട്രോക്കും. ഈ അസുഖങ്ങൾ വന്നാൽ മരണസാധ്യത വളരെ കൂടുതലാണ്. ഇതാണ് ഈ അസുഖങ്ങളുടെ ഭീകരത. ഈ രണ്ട് അസുഖങ്ങളും അടുത്തകാലത്തായി ക്രമാതീതമായി വർദ്ധിക്കുകയാണ്.

   

പ്രത്യേകിച്ച് ഇന്ത്യയിൽ. താരതമ്യേന വയസ്സ് കുറഞ്ഞവരെയാണ് ഈ രണ്ട് അസുഖങ്ങളും കൂടുതലായി ബാധിക്കുന്നത്. ഇത് ഈ അസുഖത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു. ഇവയെ എങ്ങനെ നമുക്ക് നേരിടാം. ഇവയെ എങ്ങനെ നമുക്ക് കൺട്രോൾ ചെയ്യാം. നാം കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ അതായത് ഹൃദ്രോഗത്തിന്റെ അപായ ഘടകങ്ങളെ അഥവാ റിസ്ക് ഫാക്ടർസിനെ നിയന്ത്രിക്കുകയാണ് എങ്കിൽ 80% അകാലമരണങ്ങളും ഒഴിവാക്കാൻ പറ്റും എന്ന് കണ്ടുപിടിച്ചിട്ടുണ്ട്. അപ്പോൾ എന്തൊക്കെയാണ് ഈ അപായ ഘടകങ്ങൾ.

ഏറ്റവും പ്രധാനപ്പെട്ട മൂന്ന് അപായ ഘടകങ്ങൾ ആരോഗ്യകരമല്ലാത്ത ഭക്ഷണരീതി വ്യായാമം പുകവലി എന്നിവയാണ്. ആരോഗ്യമല്ലാത്ത ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയാണ് ഏറ്റവും പ്രധാനപ്പെട്ട വില്ലൻ. നാം സാധാരണ കഴിക്കുന്ന ഭക്ഷണങ്ങളിൽ എന്തൊക്കെ ഒഴിവാക്കണം എന്ന് നമുക്ക് നോക്കാം. പാലും പാലുൽപന്നങ്ങളും ആണ് ഒന്നാമതായി ഒഴിവാക്കേണ്ട സംഗതികൾ. മുട്ടയുടെ മഞ്ഞയാണ് രണ്ടാമത്തേത്. മുട്ടയുടെ മഞ്ഞയിൽ ധാരാളം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട് അതുകൊണ്ടാണ് മുട്ടയുടെ മഞ്ഞ ഒഴിവാക്കാൻ പറയുന്നത്.

വെള്ള കുഴപ്പമില്ല. അതേപോലെ മത്സ്യത്തിന്റെ കൂട്ടത്തിൽ തോടുള്ള മത്സ്യങ്ങളിൽ ധാരാളം കൊളസ്ട്രോൾ ഉണ്ട് ധാരാളം കൊഴുപ്പുണ്ട്. തോടുള്ള മത്സ്യങ്ങളിൽ മത്സ്യങ്ങൾ ഒഴിവാക്കപ്പെടേണ്ടതാണ്. തോടില്ലാത്ത മത്സ്യങ്ങൾ കഴിക്കുന്നതിൽ കുഴപ്പമില്ല. ഇറച്ചിയുടെ കാര്യം എടുത്താൽ റെഡ് മീറ്റിൽ ധാരാളം കൊഴുപ്പ് അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ റെഡ്മിറ്റ് വർജിക്കപ്പെടേണ്ട ഒന്നാണ് സാധാരണ നമ്മുടെ നാട്ടുകാർ ഉപയോഗിക്കുന്ന റെഡ്മീറ്റ് മട്ടൻ ബീഫ് പോർക്ക് എന്നിവയാണ് ഇവ കഴിയുന്നതും ഒഴിവാക്കണം. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *