ജ്യോതിഷ പരമായിട്ട് 27 നക്ഷത്രങ്ങളാണ് നമുക്കുള്ളത് 27 എന്ന് പറയുമ്പോൾ അശ്വതിയിൽ തുടങ്ങി രേവതിയിൽ അവസാനിക്കുന്ന അശ്വതി ഭരണി കാർത്തിക തുടങ്ങി രേവതിയിൽ അവസാനിക്കുന്ന 27 നക്ഷത്രങ്ങൾ. ഇതിൽ ഓരോ നക്ഷത്രത്തിനും ആ നക്ഷത്രത്തിന്റേതായ അടിസ്ഥാന സ്വഭാവം എന്നുണ്ട്. അടിസ്ഥാന സ്വഭാവം അല്ലെങ്കിൽ പൊതുസ്വഭാവം എന്നൊക്കെ പറയുന്ന ഏതാണ്ട് 70% ത്തോളം ആ നക്ഷത്രത്തെ സ്വാധീനിക്കുന്ന ചില പൊതുസ്വഭാവങ്ങൾ.
നക്ഷത്രത്തിൽ ജനിക്കുന്ന വ്യക്തികൾക്ക് ഈ പൊതുസ്വഭാവം ആയിരിക്കും ആ വ്യക്തിയുടെ ജീവിത വഴികളെ പലപ്പോഴും നിർണയിക്കുന്നത് എന്ന് പറയുന്നത്. അതായത് ഉദാഹരണത്തിന് അശ്വതി നക്ഷത്രത്തിൽ ഒരു വ്യക്തി ജനിച്ചു കഴിഞ്ഞാൽ ആ 70% അടിസ്ഥാന സ്വഭാവം ആ വ്യക്തിയിൽ ഉണ്ടായിരിക്കും അദ്ദേഹത്തിന്റെ ജീവിതവഴിയിൽ എടുക്കുന്ന തീരുമാനങ്ങളെ ജീവിത വഴിയിലെടുക്കുന്ന ചില നിർണായകമായ മാറ്റങ്ങളെ ചില പ്രവർത്തികളെ ചില.
പെരുമാറ്റങ്ങളെ ചില സ്വഭാവങ്ങളെ അല്ലെങ്കിൽ സ്വഭാവത്തിലുള്ള സവിശേഷതകൾ എല്ലാം വളരെ വ്യക്തമായിട്ട് തന്നെ ഈ അടിസ്ഥാന സ്വഭാവത്തിലൂടെ മനസ്സിലാക്കാൻ കഴിയും എന്നുള്ളതാണ്. ഇങ്ങനെയുള്ള നക്ഷത്രം എന്ന് പറയുന്നത് ചതയം നക്ഷത്രമാണ് ചതയം നക്ഷത്രക്കാരുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറഞ്ഞാൽ അവർ ജനിക്കുന്ന വീടിനല്ല അവർ ചെന്ന് കയറുന്ന വീടിനാണ് ഐശ്വര്യം കൊണ്ടുവരുന്നത് എന്ന് പറയുന്നത്.
വിവാഹം കഴിച്ച് അവർ വലതുകാൽ വച്ച് കയറുന്ന കാര്യം ചെല്ലുന്ന വീട് ഏതാണ് ആ വീടിന് ആയിരിക്കും ഇവർ സർവൈശ്വര്യദായകമായ ഫലങ്ങൾ കൊണ്ടുവരുന്നത് എന്ന് പറയുന്നത്. അതായത് ഇവരെ സംബന്ധിച്ചിടത്തോളം ഇവർ ചെന്ന് കയറുന്ന വീട്ടിൽ ഇവർ വന്നു കയറിയതിനു ശേഷം ധനത്തിന് മുട്ടുണ്ടാകില്ല പണത്തിനു മുട്ടുണ്ടാവില്ല പണവും ഐശ്വര്യം സമൃദ്ധിയും നിറഞ്ഞു തുളുമ്പും എന്നുള്ളതാണ്.