ആരോഗ്യത്തിന്റെ കാര്യത്തിൽ സ്ത്രീ ആയാലും പുരുഷനായാലും ഒരുപോലെ ശ്രദ്ധിക്കണം. രോഗത്തെക്കാൾ മുൻപ് ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നത് പലപ്പോഴും രോഗലക്ഷണങ്ങളാണ്. ഇത്തരം കാര്യങ്ങളിൽ അല്പം ശ്രദ്ധ കൊടുത്താൽ നമുക്ക് മരണത്തെ അല്പം അകലെ നിർത്താം. ഇനി പറയുന്ന ലക്ഷണങ്ങൾ ശരീരത്തിൽ കണ്ടാൽ വളരെയധികം ശ്രദ്ധിക്കേണ്ടത്. അത്യാവശ്യമാണ്. വയറുവേദന പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ് എന്നാൽ ഒരിക്കലും മാറാത്ത വയറുവേദന അതീവ ശ്രദ്ധ നൽകേണ്ടതാണ്.
ഇത് പലപ്പോഴും കുടൽ ക്യാൻസർ ഉണ്ടാകുവാനുള്ള കാരണങ്ങളിൽ മുന്നിലാണ് എന്നതാണ് കാര്യം. മൂത്രത്തിൽ രക്തം കാണപ്പെടുന്നത് മൂത്രാശയ സംബന്ധമായ അണുബാധ മൂലമാകാം. എന്നാൽ ഇതല്ലാതെ തന്നെ ക്യാൻസർ പിടിമുറുക്കിയതിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് മൂത്രത്തിൽ രക്തം കാണപ്പെടുന്നത്. പുരുഷന്മാരിൽ ജനനേന്ദ്രിയത്തിൽ അതികഠിനമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് പോസ്റ്റേറ്റ് ക്യാൻസറിന്റെ ലക്ഷണം ആണ് എന്ന കാര്യത്തിൽ.
സംശയമില്ല. ഉടൻതന്നെ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. നെഞ്ചിരിച്ചിൽ എല്ലാവർക്കും സാധാരണമാണ് ഭക്ഷണം ശരിയായ രീതിയിൽ ദഹിക്കാതിരുന്നാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകും. എന്നാൽ നെഞ്ചരിച്ചൽ സ്ഥിരമായി നിൽക്കുന്നുണ്ടെങ്കിൽ അതും പുരുഷന്മാരിൽ ആണെങ്കിൽ ക്യാൻസർ ലക്ഷണം എന്നതിന് സംശയം വേണ്ട. അകാരണമായി തടി കുറയുന്നതും അല്പം ശ്രദ്ധിക്കേണ്ട കാര്യമാണ്.
കാരണം ഭക്ഷണം നിയന്ത്രിക്കാതെയും വ്യായാമം ചെയ്യാതെയും അകാരണമായി തടി കുറയുന്നതിനേയും കാൻസർ ലക്ഷണമായി കണക്കാക്കുന്നു. അമിതമായ ക്ഷീണമാണ് മറ്റൊരു ലക്ഷണം ഏത് സമയത്തും ക്ഷീണവും വലച്ചിലും ഉണ്ടെങ്കിൽ അതിനെ അല്പം കൂടുതൽ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും. അധികഠിനമായ പുറം വേദനയാണ് മറ്റൊരു ലക്ഷണം. എന്നാൽ ഇതൊരു പൊതുവായ ക്യാൻസർ ലക്ഷണമല്ല പോസ്റ്ററേറ്റ് ക്യാൻസറിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് വിട്ടുമാറാത്ത പുറം വേദന.