നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും ശരീരകോശങ്ങളിലും ഉള്ള പ്രോട്ടീൻ വികടച്ചുണ്ടാകുന്ന പ്യൂറിൻ എന്ന ഘടകം ശരീരത്തിൽ രാസപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്നതാണ് യൂറിക്കാസിഡ്. ഇപ്പോൾ വളരെ സാധാരണമായിരിക്കുന്ന ഒന്നു തന്നെയാണ് യൂറിക്കാസിഡ് എന്ന് പറയുന്ന പ്രശ്നം. ഇപ്പോൾ സന്ധിവേദനയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ നാട്ടുകാർ എല്ലാവരും പറയും യൂറിക്കാസിഡ് ഉണ്ടോയെന്ന് നോക്കുവാൻ അത്രയ്ക്കും സാധാരണമായിരിക്കുകയാണ്.
യൂറിക്കാസിഡ് എന്ന് പറയുന്ന പ്രശ്നത്തെക്കുറിച്ച്. മനുഷ്യരിൽ എന്ന പ്രോട്ടീന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉത്പന്നമാണ് യൂറിക്കാസിഡ്. ഈ പ്രക്രിയയിൽ എന്തെങ്കിലും തടസ്സം വരുമ്പോഴോ അല്ലെങ്കിൽ യൂറിക്കാസിഡിന്റെ അളവ് കൂടുന്ന രീതിയിലുള്ള ഭക്ഷണം കഴിക്കുകയോ അതുമല്ലെങ്കിൽ യൂറിക്കാസിഡ് കൃത്യമായി അലിഞ്ഞു മൂത്രത്തിലൂടെ പുറത്തു പോകാതിരിക്കുകയോ കാരണം മനുഷ്യർക്ക് ഉയർന്ന യൂറിക്കാസിഡ് ഉണ്ടാകാം. 7.2 വരെയാണ് ഇതിന്റെ സാധാരണ റേഞ്ച് എങ്കിലും ആറ് കടന്നാൽ തന്നെ ഇത് അപകടത്തിലേക്ക് പോവുകയാണെന്ന് മനസ്സിലാക്കാം.
യൂറിക്കാസിഡ് കൂടുന്നത് പലരെയും സന്ധികളിലോ കാലിലോ വരുന്ന നീര് വേദന തുടങ്ങിയ കാര്യങ്ങൾ മാത്രം എന്ന് കരുതി നിസാരവൽക്കരിക്കുക യാണ് പതിവ്. എന്നാൽ ശരീരത്തിൽ യൂറിക്കാസിഡ് വർദ്ധിക്കുന്നത് അത്ര നിസ്സാരമായി എടുക്കേണ്ട ഒന്നല്ല. ഇത് വർദ്ധിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും കിഡ്നി ആരോഗ്യത്തിനും ഒന്നും തന്നെ നല്ലതല്ല.
യൂറിക്കാസിഡ് പുറന്തള്ളാതെ നിന്നാൽ അവ ശരീരത്തിൽ അടിഞ്ഞുകൂടും യൂറിക്കാസിഡ് ക്രിസ്റ്റലുകൾ ആയി പ്രധാനമായും കാലിന്റെ പെരുവരിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു. ഇതുമൂലം 12 മുതൽ 24 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന കഠിനമായ വേദന ഉണ്ടാകുന്നു. കൂടാതെ നീർക്കെട്ടും വിരൽ അനക്കാൻ പറ്റാതെയും വരുന്നു. ഈ വേദന മൂന്നു മുതൽ നാലര വരെ തുടരാം കാലിന്റെ പെരുവിരലിൽ ആണ് ആദ്യം ഇത് ഉണ്ടാകുന്നതെങ്കിലും പിന്നീട് കാലിന്റെ ഉപ്പിറ്റി കൈത്തണ്ട വിരലുകൾ എന്നിവയിലും ഉണ്ടാകാം. ഈ രോഗാവസ്ഥയാണ് ഗൗട്ട്.