മലദ്വാരത്തിന്റെ ഉള്ളിൽ മലം അധികമായി കട്ടിയായി പോകുമ്പോഴും അല്ലെങ്കിൽ മലമധികം തവണ ഇളകിപ്പോകുമ്പോഴും വരുന്ന ഒരു പൊട്ടൻ അല്ലെങ്കിൽ വിള്ളലാണ് ഫിഷർ. മലദ്വാരത്തെ ആശ്രയിച്ച് വരുന്നതുകൊണ്ടുതന്നെ പലപ്പോഴും ആളുകൾ ഇതിന് മൂലക്കുരു അല്ലെങ്കിൽ പൈൽസ് ആയാണ് തെറ്റിദ്ധരിക്കുന്നത്. വലദ്വാരത്ത് ചുറ്റിപ്പറ്റി വരുന്ന മറ്റു രോഗങ്ങൾ പൈൽസ് ഫിസ്റ്റുല വെറും രണ്ടു ലക്ഷണങ്ങൾ വെച്ച് എങ്ങനെ വേർതിരിച്ചു മനസ്സിലാക്കാം എന്നതിനെ കുറിച്ചാണ് ഡോക്ടർ വിശദീകരിക്കുന്നത്. ഫിഷർ എന്ന അസുഖത്തെ എങ്ങനെ വീട്ടിൽ വച്ചുകൊണ്ടുതന്നെ.
മാനേജ് ചെയ്ത് മാറ്റുവാൻ സാധിക്കും ആയുർവേദത്തിൽ എങ്ങനെ ഇതിന് ചികിത്സിച്ചു ഭേദം ആക്കിയെടുക്കുവാൻ സാധിക്കും എന്നതിനെക്കുറിച്ച് ഡോക്ടർ വിശദീകരിക്കുന്നു. ഫിഷർ എന്ന രോഗം സാധാരണയായി മലം കട്ടിയായി പോകുമ്പോൾ നമ്മുടെ മലാശയത്തിന്റെ അവസാന ഭാഗമായ സ്ഥലത്ത് വരുന്ന പൊട്ടലാണ്. ഒരു കല്ലെടുത്ത് തൊലിപ്പുറത്ത് വെച്ച് ഉരച്ചു എങ്ങനെയാണ് പൊട്ടുന്നത്.
അതുപോലെതന്നെ തൊലിയേക്കാൾ വളരെ മൃദുവായ ഈ സ്ഥലത്ത് മലം കട്ടിയായി പോകുമ്പോൾ വരുന്ന ഒരു മുറിവാണ് ഫിഷർ ബ്ലേഡ് കൊണ്ട് മുറിക്കുന്ന പോലുള്ള അതിയായ വേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. മലം പോയി കഴിഞ്ഞാൽ ആ ഭാഗത്ത് വരുന്ന പുകച്ചിലും വേദനയും കാരണം ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ് അനുഭവപ്പെടുന്നത്. ഈ ലക്ഷണം തന്നെയാണ് മറ്റ് അവസ്ഥയിൽ നിന്നും ഫിഷറിന് വേർ തിരിച്ചറിയുന്നത്.
പൈൽസ് പൊതുവെ വേദനയില്ലാത്ത ഒരു രോഗമാണ് നമ്മുടെ മലദ്വാരത്തിനുള്ളിൽ സാധാരണയായി കാണുന്ന ഞരമ്പുകൾ വികസിച്ചു പുറത്തേക്ക് തള്ളി വരുന്ന ഒരു അവസ്ഥയാണ് പൈൽസ്. പൈൽസ് എന്ന രോഗം പൊതുവേ മലബന്ധം ഉള്ള ആളുകളിലാണ് കാണപ്പെടുന്നത്. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.