ശ്വസനസംബന്ധമായ പ്രശ്നങ്ങളുടെ ബുദ്ധിമുട്ടുകൾ വളരെയധികം ആളുകളെ അലട്ടുന്ന ഒരു പ്രശ്നമാണ്. പ്രത്യേകിച്ച് ഈ കൊറോണ കാലഘട്ടത്തിൽ. അതിൽ തന്നെ ഇന്ന് നമ്മൾ നോക്കാൻ പോവുന്നത് ആസ്മയെ കുറിച്ചാണ്. സാധാരണ എല്ലാ പ്രായത്തിൽ ഉള്ളവരിലും അസ്‌മ കാണപ്പെടുന്നു. കുട്ടികൾ മുതൽ വലിയവരിൽ വരെ ഇത് കാണപ്പെടുന്നു. എങ്കിലും കൂടുതൽ ഇത് കുട്ടികളിലാണ് കാണുന്നത്. പല കാരണങ്ങൾ കൊണ്ട് ഇത് വരാം. പ്രധാനമായും പരിസ്ഥിതി മലിനീകരണം കൊണ്ടാണ് ഇത് വരുന്നത്. രണ്ടാമത്തെ പ്രധാനപ്പെട്ട കാരണം ചില ഭക്ഷണപദാർത്ഥങ്ങളാണ്. ചില ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുമ്പോൾ അസ്‌മ.
കൂടുതലായി വരുന്നു. മൂന്നാമത്തെ പ്രധാനപ്പെട്ട കാരണം ചില മരുന്നുകളുടെ ഉപയോഗം ആണ്. പലപ്പോഴും ഇതിന്റെ പ്രധാന കാരണം തിരിച്ചറിയാൻ സാധിക്കാത്തതാണ് അസ്മയെ പൂർണ്ണമായി ഭേദമാക്കാൻ സാധിക്കാത്തത്. അതുകൊണ്ട് ഈ അസുഖത്തിന് അതിന്റെ മൂലകാരണം കണ്ടെത്തി ചികിൽസിക്കുകയാണ് വേണ്ടത്. നമ്മുടെ ശരീരത്തിൽ ഇമ്മ്യൂണിറ്റി കുറയുന്നത് കൊണ്ടും അസ്മ വരാൻ കാരണമാണ്.
അതുകൊണ്ട് ശരീരത്തിന്റെ ഇമ്മ്യൂണിറ്റി വർധിപ്പിക്കാൻ ശ്രദ്ധിക്കണം. ഈ രോഗമുള്ളവർ ആഹാരകാര്യത്തിൽ വളരെയധികം ശ്രദ്ധിക്കണം. അല്ലർജിയെ കൂട്ടുന്ന തരത്തിലുള്ള ആഹാരപദാർത്ഥങ്ങൾ ഒഴിവാക്കണം. ഉദാഹരണത്തിന് ഗ്ളൂട്ടൻ അടങ്ങിയ എല്ലാ ഭക്ഷണവും ഒഴിവാക്കണം. മറ്റൊന്ന് പാലും പാലുല്പന്നങ്ങൾ ആണ്. അല്ലർജി വരാൻ മറ്റൊരു പ്രധാനപ്പെട്ട കാരണമാണ് വിറ്റാമിൻ ഡി.
ഒട്ടും വെയിൽ കൊള്ളാതെ വരുമ്പോഴും അല്ലർജി ഉണ്ടാവാൻ കാരണമാകുന്നുണ്ട് എന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ട് വിറ്റാമിൻ ഡി സപ്പ്ളിമെന്റസ് ശരീരത്തിലേക്ക് ആവശ്യം ആയിട്ടുണ്ട്. മറ്റൊന്ന് ശരിയായ രീതിയിൽ ശരീരത്തിനകത്തേക്ക് നല്ല ബാക്ടീരിയകൾ എത്തിയില്ലെങ്കിലും അസ്‌മ വരാൻ സാധ്യതയുണ്ട്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.