വളരെ അധികം ആളുകളിൽ കണ്ടുവരുന്ന അസുഖമാണ് വെരികോസ് വെയ്ൻ. ഇത് എന്താണെന്നു നമ്മൾ പലർക്കും അറിയില്ല. വിഡിയോയിൽ ഇതിനെക്കുറിച്ചാണ് പറയുന്നത്. വെരിക്കോസ് വെയിൻ എന്ന ഈ അസുഖം വരാനുള്ള കാരണങ്ങളും ചികിത്സ രീതിയും എന്താണെന്ന് നോക്കാം. നമുടെ കാലുകളിലെ ഞരമ്പുകളിൽ പ്രധാനമായും ഹൃദയത്തിലേക്ക് അശുദ്ധ രക്തം കൊണ്ടുവരുന്ന വെയ്ൻസിൽ കൂടുതൽ പ്രഷർ ഉണ്ടാക്കി വാൾവുകളിൽ തകരാർ സംഭവിക്കുമ്പോൾ ആണ് വെരിക്കോസ് വെയ്ൻ ഉണ്ടാവുന്നത്. പലപ്പോഴും പ്രമേഹമുള്ളവർക്ക്, സ്ഥിരമായി നിന്ന്കൊണ്ട് ജോലി ചെയുന്നവർക്ക്.
തുടങ്ങിയവർക്കൊക്കെ വെരിക്കോസ് വൈൻ വരുന്നു. പ്രമേഹരോഗികൾക്ക് ഇത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഇതിനു നിരവധി ചികിത്സാ രീതികൾ ഉണ്ട്. വെരിക്കോസ് വൈയിൻ സംഭവിക്കുമ്പോൾ കാലുകളിൽ രക്തം കെട്ടി നിൽക്കുന്നു. പിന്നീട് ഇത് ഉണ്ടാക്കുന്ന കെമിക്കൽസ് കാലുകളിൽ അലർജി ഉണ്ടാകുന്നു. ഇത് മൂലം അസഹ്യമായ ചൊറിച്ചിൽ ഉണ്ടാവുന്നു. അത് പിന്നീട് വലിയ വൃണങ്ങൾ ആയി മാറുകയും ചെയ്യും.
അതുകൊണ്ട് തന്നെ ഞരമ്പുകൾ വ്യക്തമായി കണ്ട് തുടങ്ങിയാൽ അത് വെരിക്കോസ് വെയ്ൻ ലക്ഷണമാണെന്നു തിരിച്ചറിയുകയും ഉടനടി ചികിത്സ തേടുകയും വേണം. എന്നാൽ പലരും രോഗം തുടക്കത്തിലെ തിരിച്ചറിയാൻ വൈകുന്നു. ഇതുമൂലം വലിയ പ്രശ്നങ്ങളിലേക്കാണ് അവർ പോവുക. കൂടുതൽ ബുദ്ധിമുട്ടാകുമ്പോൾ ചിലപ്പോൾ ശസ്ത്രക്രിയ തന്നെ വേണ്ടി വന്നേക്കാവുന്ന പ്രശ്‌നമാണിത്.
ഇനി നമ്മൾ നോക്കുന്നത് ഏതൊക്കെ ഭക്ഷണത്തിലൂടെയാണ് ഈ വെരിക്കോസ് വൈൻ വരുന്നത് തടയാൻ സാധിക്കുക എന്നതാണ്. പാൽ, പാൽ ഉത്പന്നങ്ങൾ ആയ നെയ്യ്, വെണ്ണ, മുതലായവ ഒഴിവാക്കുക. വറുത്തതും എണ്ണയിൽ ഡിപ്പ് ഫ്രൈ ചെയ്തവയും ഒഴിവാക്കുക. ചിട്ടയായ വ്യായാമത്തിലൂടെയും വെരിക്കോസ് വൈൻ മാറ്റാൻ സാധിക്കും. ഒപ്പം പലതരത്തിലുള്ള ചികിത്സ രീതികളും നോകാം. കൂടുതൽ അറിയാൻ വീഡിയോ കാണൂ.