ഇന്ന് പ്രധാനമായും വ്യക്തികളെ ഏറെ അലട്ടുന്ന ഒരു അസുഖമാണ് വൃക്ക രോഗങ്ങൾ. പലതരത്തിലാണ് ഇത് ഉള്ളത്. ഈ അസുഖങ്ങൾ എല്ലാം വൃക്കയുടെ ആരോഗ്യത്തെ വളരെ അധികം ബാധിക്കുന്നു. പലതരത്തിലുള്ള കാരണങ്ങൾ കൊണ്ടാണ് വൃക്ക രോഗങ്ങൾ ഉണ്ടാവുന്നത്. തെറ്റായ ജീവിതശൈലി, പുകവലി, മദ്യപാനം, ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത്, തുടങ്ങിയവ പ്രധാന കാരണമാണ്. ഇത് അല്ലാതെയും വൃക്കയുടെ ആരോഗ്യത്തെ ബാധിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഫാസ്റ്റ് ഫുഡ്, കോള തുടങ്ങിയവ അമിതമായി ഉപയോഗിക്കുന്ന യുവതലമുറയാണ് ഇപ്പോൾ ഉള്ളത്.
അതുകൊണ് തന്നെ ചിട്ടയായ ആഹാരരീതികൾ പിന്തുടർന്നില്ലെങ്കിൽ വൃക്കയുടെ ആരോഗ്യത്തിനെ അത് ബാധിക്കും. അമിതമായ ഉറക്കം, വ്യായാമം ഇല്ലായ്മ തുടങ്ങിയ കാരണങ്ങൾ കൊണ്ടും വൃക്ക രോഗങ്ങൾ ഉണ്ടാകുന്നു. വൃക്കയുടെ ആരോഗ്യം പൂർണമായും നഷ്ടപെട്ടാൽ പിന്നെ ആകെ ഉള്ള പരിഹാരം അവയവമാറ്റം ആണ്. അതുകൊണ്ട് വൃക്കയുടെ ആരോഗ്യം സൂക്ഷിക്കേണ്ടത് നമ്മൾ ഓരോ വ്യക്തിയുടെയും കാര്യമാണ്.
നിസാരമെന്ന് തോനുന്ന പല ആഹാരവസ്തുക്കളും നമ്മുടെ വൃക്കയെ സാരമായി ബാധിക്കുന്നവയാണ്. വൃക്കയുടെ താളം തെറ്റുന്നത് ശരീരത്തിൻറ് മറ്റു പ്രവർത്തനങ്ങളെയും ബാധിക്കും. അതുകൊണ്ട് സമീഹൃത ആഹാരമാണ് വൃക്കയുടെ ആരോഗ്യത്തിന് നല്ലത്. വൃക്ക രോഗങ്ങൾ വരുമ്പോൾ പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകും. ശരീരത്തിന്റെ ആന്തരിക സന്തുലിത അവസ്ഥയെ നിലനിർത്തുന്നത് വൃക്കകൾ ആണ്.
ശരീരത്തിൽ അടിഞ്ഞുകൂടുന്ന വേസ്റ്റുകൾ പുറത്തേക്ക് തള്ളുന്നതും വൃക്കകൾ ആണ്.വൃക്കകൾ തകരാറിൽ ആയാൽ ശരീരത്തിലെ സോഡിയം, പൊട്ടാസ്യം, ക്രിയാറ്റിൻ എന്നിവ വർധിക്കും. കൂടാതെ ഇത്തരം പ്രശ്നങ്ങൾ വന്നാൽ സാധാരണ ജീവിതം നയിക്കാൻ സാധിക്കാതെ വരും. വൃക്കയുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കൂടുതൽ കാര്യങ്ങൾ അറിയുവാനായി ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ.