വീട്ടിലുള്ള പെൺകുട്ടികളുടെ വിവാഹം തടസ്സമില്ലാതെ നടക്കുന്നതിന് ഒരു പോം വഴി….

വീട്ടിലുള്ള പെൺകുട്ടികളുടെ വിവാഹം തടസ്സമില്ലാതെ നടക്കുന്നതിന് വാസ്തു പ്രകാരം ചെയുന്ന ഒരു പോം വഴിയെ കുറിച്ചാണ് ഇന്ന് പറയുന്നത്. എല്ലാ മാതാപിതാക്കളുടെയും സ്വപ്നമാണ് പെൺകുട്ടികളുടെ വിവാഹം. അവർക്ക് നല്ല ദാമ്പത്യ ജീവിതം കിട്ടണമെന്നും അവർ ആഗ്രഹിക്കുന്നു. അത് അല്ല സമയത്ത് തടസ്സങ്ങളില്ലാതെ നടക്കുകയും വേണം. വീടിന്റെ വാസ്തു നമ്മുടെ ജീവിതത്തെ നല്ല രീതിയിലും മോശം രീതിയിലും സ്വാധീനിക്കുന്നുണ്ട്. വാസ്തുപരമായി പ്രശ്നം ഉള്ള വീടാണെങ്കിൽ മംഗള കാര്യങ്ങൾ നടക്കാൻ തടസ്സം നേരിടും. നല്ല കാര്യങ്ങൾ നടക്കുന്നതിന് വീട്ടിൽ നല്ല ഊർജ്ജം നില നിൽക്കേണ്ടതുണ്ട്.

വാസ്തു പ്രകാരം നിർമ്മിച്ചിട്ടുള്ള വീടാണെങ്കിൽ വീട്ടിൽ പോസിറ്റീവ് എനർജി നില നിൽക്കും. ഇത് മംഗള കാര്യങ്ങൾ നടക്കാൻ സഹായിക്കും. അതുപോലെ ആ വീട്ടിൽ നിൽക്കുന്ന ആളുകൾക്കും അതിന്റെ ഫലം ലഭിക്കും. അതുകൊണ്ടുതന്നെ വാസ്തു ശരിയായ രീതിയിൽ പിന്തുടരേണ്ടതുണ്ട്. പെൺകുട്ടികളുടെ വിവാഹ കാര്യങ്ങളും വാസ്തുവുമായി ബന്ധമുണ്ട്. ശരിയായ വാസ്തു പ്രകാരമുള്ള വീട്ടിലെ വിവാഹം തടസ്സമില്ലാതെ നടക്കുകയുള്ളൂ.

വീടിന്റെ ഓരോ ദിശക്കും വാസ്തുവിൽ പ്രാധാന്യമുണ്ട്. പെൺമക്കൾ ഒരു പ്രത്യേക ദിശയിൽ ചിലവഴിക്കുകയാണെങ്കിൽ അവരുടെ വിവാഹം തടസ്സങ്ങളില്ലാതെ മംഗളകരമായി നടക്കും. ഇവർക്ക് ഏറ്റവും അനുയോജ്യമായി കാണുന്നത് വടക്ക് പടിഞ്ഞാറ് ഭാഗമാണ്. അതുകൊണ്ടു തന്നെ പെൺമക്കളുടെ മുറി വടക്കു പടിഞ്ഞാറായി ക്രമീകരിക്കുക. ഇതു വഴി വാസ്തു പ്രകാരമുള്ള തടസ്സങ്ങൾ നീങ്ങി ഇവരുടെ വിവാഹം നല്ല രീതിയിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *