ക്ഷേത്രത്തിനടുത്ത് വീട് വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്. ക്ഷേത്രത്തിനടുത്ത് വീട് വെച്ചാൽ നമ്മുടെ ജീവിതത്തിൽ ദോഷം ഉണ്ടാകുമോ എന്ന് ആശങ്കപ്പെടുന്നവരാണ് കൂടുതലും. ഇത് വളരെയധികം ഭയപ്പാട് ഉണ്ടാക്കുന്ന ഒരു കാര്യമാണ്. ഇതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യമായി ക്ഷേത്ര സങ്കല്പം എന്താണെന്ന് മനസ്സിലാക്കണം. അതിനു വേണ്ടി ക്ഷേത്രത്തിലുള്ള ദേവതയുടെ സ്വഭാവം എങ്ങനെയുള്ളതാണെന്ന് അറിയണം. ദേവതകൾ രണ്ടു തരത്തിലുണ്ട്.
സ്വാത്തിക മൂർത്തികളും രൗദ്ര മൂർത്തികളും. ഇതിൽ സ്വാത്തിക മൂർത്തികളുടെ ക്ഷേത്രത്തിന്റെ ചില ഭാഗത്ത് വീട് വെച്ചാൽ ദോഷങ്ങൾ ഉണ്ടാകുന്നില്ല. സ്വാത്തിക മൂർത്തികളായ മഹാവിഷ്ണുവിന്റെയും ദുർഗയുടെയും ക്ഷേത്രത്തിന്റെ ഇടതു ഭാഗത്ത് വീട് വെക്കാൻ പാടില്ല. ഇതുവഴി ആ വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടാവുകയും, വീട്ടിൽ ദോഷങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ രൗദ്ര മൂർത്തികളായ ഭദ്രകാളി.
ശിവൻ എന്നിവരുടെ ക്ഷേത്രത്തിന്റെ മുൻവശത്ത് വലത് ഭാഗത്ത് വീടു വെക്കുന്നത് ദോഷങ്ങൾ ഉണ്ടാക്കും. അതുപോലെ തന്നെ പിൻവശത്ത് വീട് വെക്കുന്നതും ചില ദോഷങ്ങളുണ്ടാക്കും. അതുകൊണ്ട് തന്നെ ക്ഷേത്രത്തിനടുത്ത് വീട് വാങ്ങുകയോ വീട് പണിയുകയോ ചെയ്യുമ്പോൾ വാസ്തു കാര്യം ശ്രദ്ധിക്കുന്ന തോടൊപ്പം ക്ഷേത്രത്തിന്റെ ചൈതന്യം മനസ്സിലാക്കി പ്രവർത്തിക്കുകയും വേണം. ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ വീട്ടിൽ നേട്ടങ്ങൾ ഉണ്ടാവുകയും മംഗളകരമായ കാര്യങ്ങൾ നടക്കുകയും ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക.