ഇങ്ങനെ ചെയ്താൽ മതി വാതിലും ജനലും തുറന്നിട്ടാൽ പോലും കൊതുക് വീട്ടിലേക്ക് കടക്കില്ല.

നമ്മെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് കൊതുക് ശല്യം. സന്ധ്യാസമയം ആകുമ്പോഴേക്കും ചുറ്റുപാടിൽ നിന്നും ധാരാളം കൊതുകുകൾ നമ്മുടെ വീട്ടിലേക്ക് കയറി വരികയും നമ്മെ വളരെയധികം കുത്തിനോവിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ കൊതുകുകൾ കുത്തുമ്പോൾ നമുക്ക് പലതരത്തിലുള്ള രോഗങ്ങളും കടന്നു വരുന്നതാണ്. ഇത്തരത്തിലുള്ള കൊതുകുകളെ മറികടക്കുന്നതിന് വേണ്ടി നാം ഗുഡ് നൈറ്റ് കൊതുകുതിരി എന്നിങ്ങനെയുള്ള പലതരത്തിലുള്ള പ്രോഡക്ടുകളും വാങ്ങി ഉപയോഗിക്കാറുണ്ട്.

ഇവ ഉപയോഗിക്കുമ്പോൾ കൊതുകുകൾ നമ്മുടെ വീട്ടിൽ നിന്ന് പോകുമെങ്കിലും ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. കുട്ടികളും പ്രായമായവരും ഉള്ള വീടുകളിൽ ഇത്തരത്തിലുള്ള കൊതുകുതിരിയും മറ്റും കത്തിച്ചു വയ്ക്കുമ്പോൾ പലപ്പോഴും ആസ്മാ ശ്വാസംമുട്ട് എന്നിങ്ങനെയുള്ള പല രോഗങ്ങളും കടന്നുവരാം. അതിനാൽ തന്നെ ഇത്തരത്തിലുള്ള മാർഗങ്ങൾ സൈഡ് എഫ്ഫക്റ്റ് ഉള്ള റെമഡികളാണ്.

എന്നാൽ ഇത്തരത്തിലുള്ള കൊതുകുതിരികളും മറ്റും ഉപയോഗിക്കാതെ തന്നെ നമ്മുടെ വീട്ടിലേക്കു കയറി വരുന്ന എല്ലാ കൊതുകുകളെയും നശിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ മെത്തേഡ് ആണ് ഇതിൽ കാണിക്കുന്നത്. വളരെ എഫക്ടീവും എന്നാൽ വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നതുമായ ഒരു മെത്തേഡ് ആണ് ഇത്.

അതുമാത്രമല്ല യാതൊരു തരത്തിലുള്ള ചെലവും ഇല്ലാതെ വീട്ടിൽ സിമ്പിൾ ആയി ഇത് ചെയ്യാൻ സാധിക്കുന്നതാണ്. ഇതിനായി ഒരു പ്ലാസ്റ്റിക് ബോട്ടിൽ ആണ് ആവശ്യമായി വരുന്നത്. കമ്പി ചൂടാക്കി ഈ പ്ലാസ്റ്റിക്ബോട്ടിൽ ചുറ്റും ചെറിയ ഹോളുകൾ കൊടുക്കേണ്ടതാണ്. ഇങ്ങനെ ഹോളുകൾ ഇട്ടുകൊടുത്തതിനുശേഷം ഇതിനുള്ളിലേക്ക് നമുക്ക് ശീമക്കൊന്നയുടെ ഇല കട്ട് ചെയ്ത് നിറക്കാവുന്നതാണ്. ഈ ഇലയുടെ മണം കൊതുകുകൾക്ക് അരോചകമാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.