പക്ഷാഘാതം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

പക്ഷാഘാതം എന്ന വാക്ക് കേൾക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല എന്നാൽ പക്ഷാഘാതം എന്താണെന്ന് കൃത്യമായി അറിയാത്തവരും ഉണ്ട് നമ്മുടെ നാട്ടിൽ. ലോകത്താകമാനം സംഭവിക്കുന്ന മരണകാരണങ്ങളിൽ രണ്ടാംസ്ഥാനത്ത് സ്ട്രോക്ക് ഉള്ളത് തലച്ചോറിലേക്കുള്ള രക്തപ്രവാഹം ഏതെങ്കിലും കാരണത്താൽ തടസ്സപ്പെടുമ്പോഴാണ് സ്ട്രോക്ക് ഉണ്ടാവുന്നത് മസ്തിഷ്കാഘാതം സംഭവിക്കുമ്പോൾ മസ്തിഷ്ക കോശങ്ങൾക്ക് ഓക്സിജൻ ലഭിക്കാതെ വരികയും തുടർന്ന് അവ നശിച്ചു പോകാൻ തുടങ്ങുകയും ചെയ്യുന്നു.

ഏതു ഭാഗത്തെ കോശങ്ങളാണ് നശിക്കുന്നത് ആ ഭാഗത്തെ പ്രവർത്തനങ്ങൾ നടക്കാതെ വരികയും തന്മൂലം ഓർമ്മ കാഴ്ച ശക്തി കേൾവി പേശി നിയന്ത്രണം തുടങ്ങിയവയ്ക്ക് തടസ്സം നേരിടുകയും ചെയ്യുന്നു. മനുഷ്യരുടെ മരണകാരങ്ങളിൽ മൂന്നാം സ്ഥാനത്താണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം മരണകാരണമെന്നല്ല ഉപരി സ്ട്രോക്ക് അതിജീവിക്കുന്നവരിൽ അതുണ്ടാക്കുന്ന ശാരീരികവും മാനസികവും സാമ്പത്തികമായ വിഷമതകൾ വളരെ വലുതാണ്.

ആറു പേരിൽ ഒരാൾക്ക് ജീവിതകാലത്തിൽ ഒരിക്കൽ പക്ഷാഘാതം ഉണ്ടാകുന്നു പക്ഷാഘാതം വന്നാൽ നേരത്തെ മനസ്സിലാക്കി ചികിത്സ നൽകുന്ന വഴിക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുവാനും ചിലപ്പോൾ അസുഖം പൂർണമായും ഭേദമാക്കാനും സാധിക്കും തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾ അടയുമ്പോഴോ അവോട്ടി രക്തസ്രാവം ഉണ്ടാകുമ്പോൾ ആണ് സ്ട്രോക്ക് അഥവാ പക്ഷാഘാതം ഉണ്ടാകുന്നത്.

രക്തയോട്ടം നിലയ്ക്കുമ്പോൾ തലച്ചോറിന്റെ ആ ഭാഗത്തുള്ള കോശങ്ങൾ നശിക്കുന്നു എവിടെയാണ് നാശം സംഭവിക്കുന്നത് അതനുസരിച്ചുള്ള രോഗലക്ഷണങ്ങളാണ് രോഗിക്ക് ഉണ്ടാകുന്നത് ഉദ്ദാഹരണത്തിന് തലച്ചോറിൽ ബലം നിയന്ത്രിക്കുന്ന ഭാഗോം കുറയുമ്പോൾ ശരീരത്തിന്റെ മറുവശം തളർന്നു പോവുകയും സംസാരം നിയന്ത്രിക്കുന്ന ഭാഗത്തു രക്തയോട്ടം കുറയുമ്പോൾ സംസാരശേഷി നഷ്ടപ്പെടുകയും ചെയ്യുന്നു. ഈ വർഷത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *