എല്ലാവരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടികൊഴിച്ചിൽ മാറാൻ പലതരത്തിൽ ഉള്ള മാർഗ്ഗങ്ങളും നമ്മൾ പരീക്ഷിക്കാറുണ്ട്. ഹെയർ ഓയിലുകളും മരുന്നുകളും എല്ലാം ഉപയോഗിച്ചിട്ടും മുടി കൊഴിച്ചിൽ മാറാറില്ല. കെമിക്കൽ അടങ്ങിയ ഷാംപൂ ഉപയോഗിക്കുന്നത്തിലൂടെയും മുടികൊഴിച്ചിൽ തീവ്രമാകാൻ കാരണമാകുന്നു. ഇന്നത്തെ വീഡിയോയിൽ എങ്ങനെ മുടികൊഴിച്ചൽ മാറ്റം എന്നാണ് പറയുന്നത്. സാദാരണയായി എല്ലാവരുടെയും മുടി കൊഴിഞ്ഞു പോകുന്നുണ്ട്. ദിവസവും 50 മുതൽ 100 വരെ മുടി കൊഴിയുന്നു. ഇത് തികച്ചും സാധരണ കാര്യമാണ്. എന്നാൽ അതിന്റെ അളവ് വർധിക്കുമ്പോൾ
കൂടുതൽ ശ്രദ്ധിക്കണം. കാരണം ഇത് ചില രോഗാവസ്ഥകളുടെ ലക്ഷണങ്ങളിൽ ഒന്നായിരിക്കും. Pcod, സ്കിൻ പ്രോബ്ലംസ്, തൈറോയ്ഡ്, തുടങ്ങിയ രോഗം ഉള്ളവരിൽ അധികമായി മുടികൊഴിച്ചിൽ ഉണ്ടാവുന്നു. ഉയർന്ന മാനസിക സംഘർഷങ്ങൾ, തെറ്റായ ജീവിതരീതി, ആഹാരകാര്യങ്ങളിലെ ശ്രദ്ധയിലായ്മ തുടങ്ങിയവയും മുടികൊഴിച്ചിൽ തീവ്രമാകാൻ കാരണമാണ്. ഇനി ഇതിന്റെ പരിഹാരം എന്താണെന്ന് നോക്കാം. മുടി കൊഴിച്ചാൽ ഉള്ളവരിൽ ആദ്യം ശ്രദ്ധിക്കേണ്ടത്.
അവരുടെ ഭക്ഷണത്തിൽ പ്രോടീൻ ലഭ്യത ഉണ്ടോ എന്നാണ്. മുടിയുടെ വളർച്ചക്ക് ഏറെ അത്യാവശ്യമുള്ള രണ്ട് പോഷകങ്ങൾ ആണ് പ്രോടീനും അയണും. കടല, മുതിര, പയർ തുടങ്ങിയവയിലും മത്സ്യമാംസങ്ങൾ, തുടങ്ങിയവയിലും പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മുടിയുടെ വളർച്ചക്ക് വളരെയധികം സഹായകരമാണ്. അയണിന്റെ കാര്യത്തിൽ സ്ത്രീകൾ വളരെ ശ്രദ്ധിക്കണം.
മിക്ക സ്ത്രീകളും അയൺ ഡെഫിഷ്യൻസി കാണപ്പെടുന്നുണ്ട്. ഏറ്റവും കൂടുതൽ ഇലക്കറികളിൽ നിന്നാണ് അയൺ ലഭിക്കുന്നത്. അടുത്തതാണ് ബയോട്ടിൻ. പ്രോട്ടീൻ എത്രത്തോളം നമുടെ ശരീരത്തിൽ ആവശ്യമാണോ അത്രത്തോളം ബയോട്ടിൻ നമുക്കാവശ്യമാണ്. ശരിയായ രീതിയിൽ ഇതെല്ലാം ആഹാരത്തിൽ ഉൾപെടുത്തിയാൽ മുടികൊഴിച്ചിന് പരിഹാരം കാണാൻ സാധിക്കുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണൂ.