സ്ത്രീകളെയും പുരുഷൻമാരെയും ഏറെ അലട്ടുന്ന പ്രശ്നമാണ് നടുവേദന. നമ്മൾ സാധാരണ നടുവേദന വരുമ്പോൾ വീട്ടിൽ തന്നെ ചികിത്സിക്കുകയാണ് പതിവ്. ബാം പുരട്ടിയും മറ്റ് മാർഗങ്ങളും നമ്മൾ പരീക്ഷിക്കാറുണ്ട്. എന്നാൽ അതുകൊണ്ട് ഒന്നും യാധൊരു ഫലവും ലഭിക്കില്ല. പലപ്പോഴും ഇത് ആരും കാര്യമാക്കി എടുക്കാറില്ല. എല്ലാ നടുവേദനയും നിസ്സാരമായി കാണരുത്. ശരിയായ ചികിത്സ തേടിയിലെങ്കിൽ നട്ടെലിനെ വളരെ അധികം ബാധിക്കുന്ന പ്രശ്നമാണ് ഇത്. ഇത് ചിലപ്പോൾ ഡിസ്ക് പ്രോബ്ലം കൊണ്ട് വരുന്ന നടുവേദന ആയിരിക്കാം. ഇന്നത്തെ വിഡിയോയിൽ എങ്ങനെ ആണ് ഇത് പരിഹരിക്കുന്നത് എന്ന് നോക്കാം.
അമിതമായ ജോലി ഭാരം ഉള്ളവരിൽ, തെറ്റായ കിടക്കുന്ന രീതി, ഇതെല്ലം നാട്ടലിനെ ബാധിക്കും. ഇത് കൊണ്ട് വലിയ വേദന ആണ് നടുവിന് വരുന്നത്. ഇത് തടയാനുള്ള പ്രധാന മാർഗങ്ങൾ ആണ് ഇനി നമ്മൾ നോക്കാൻ പോവ്വുന്നത്. കഠിനമായ ജോലി ചെയ്യാതെ ഇരിക്കുക എന്നതാണ് ആദ്യത്തെ മാർഗം. തെറ്റായ ആഹാര രീതി ഒഴിവാക്കിയും, ലളിതമായ വ്യായാമം ചെയ്തും ഒരു പരിധി വരെ ഈ നടുവേദന മാറ്റിയെടുക്കാൻ കഴിയും.
ഡിസ്ക് തള്ളിച്ചയുടെ മറ്റ് ലക്ഷണങ്ങൾ ആണ് നടുവേദന, കഴുത്തു വേദന തുടങ്ങിയവ. ഇത് കൈകളിലേക്കും കാലുകളിലേക്കും വ്യാപിക്കുന്നതായും കാണാം. ബലക്ഷയം പെരുപ്പ്, നടക്കാൻ ഉള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് ഈ രോഗത്തിന്റെ കാഠിന്യം കൂടി വരുമ്പോൾ അനുസരിച്ചുള്ള ലക്ഷണങ്ങൾ. ഈ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഉടനെ തന്നെ ശരിയായ ചികിത്സ തേടേണ്ടത് വളരെ അത്യാവശ്യം ആണ്.
പ്രധാനമായും എം ആർ ഐ സ്കാനിലൂടെയാണ് ഇത് തിരിച്ചറിയുന്നത്. ഇതിന്റെ ചികിത്സ രീതി എന്ന് പറയുന്നത് പ്രധാനമായും ഫിസിയോ തെറാപ്പി, വേദന സംഹാരികൾ തുടങ്ങിയവയാണ്. രോഗം ഗുരുതരമായാൽ സർജറി വേണ്ടിവരുന്നു. വിശ്രമം കൊണ്ട് രോഗം മാറാതെ ഇരിക്കുക, തളർച്ച ബലക്ഷയം തുടങ്ങിയവയും ഉള്ളവർക്ക് ആണ് സർജറി വേണ്ടിവരുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണൂ.