നിത്യ ജീവിതത്തിൽ വർദ്ധിച്ചുവരുന്നു ഒന്നാണ് സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം. ഇത് ഹൃദ്രോഗത്തിനെ പോലെ തന്നെ ജീവഹാനിക്ക് വരെ കാരണമാകും. ഈ രോഗവസ്ഥ ചെറുപ്പക്കാരിലും വളരെയധികം കണ്ടുവരുന്നുണ്ട്. ഇതും ജീവിതശൈലി രോഗത്തിന്റെ ഭാഗമായി വരുന്നു എന്ന് മനസിലാകക്കാം. മസ്തിഷ്കാഘാതം എന്ന് പറയുന്നത് തലച്ചോറിലേ കോശങ്ങളിലേക്ക് വേണ്ടത്ര ഓക്സിജൻ, രക്തപ്രവാഹവും, ഗ്ലൂക്കോസും ഒന്നും ചെല്ലാതെ വരുമ്പോൾ ആ കോശങ്ങൾക്ക് ഹാനി സംഭവിക്കുന്നു. പിന്നീട് ആ കോശങ്ങൾ ചലിക്കാതെ വരികയും ചെയുന്നു. ഇതുമൂലം ആ കോശങ്ങൾ കൊണ്ട് പ്രവർത്തിക്കേണ്ട ശരീരത്തിലെ ഭാഗങ്ങൾ.
ചലിക്കാതെ വരുന്നതിനെ ആണ് മസ്തിഷ്കാഘതം എന്ന് പറയുന്നത്. കൈ ചലിക്കേണ്ട കോശം നശിച്ചാൽ കൈ ചലിപ്പിക്കാൻ കഴിയാതെ വരും. അതുപോലെതന്നെ മറ്റു ഭാഗങ്ങളിലെ കോശങ്ങളും. ചുരുക്കി പറഞ്ഞാൽ തലച്ചോറിലേക്കുള്ള രക്തധമനികളിൽ അടവ് സംഭവിക്കുന്നതിനെ ആണ് മസ്തിഷ്കാഘതം എന്നു പറയുന്നത്. അതുപോലെതന്നെ രക്ത ധമനി പൊട്ടി രക്തം വരുന്നതിനെയും മസ്തിഷ്കാഘതം എന്ന് പറയുന്നു. സ്ട്രോക് രണ്ട് തരത്തിൽ വരാം.
ക്ലോട്ട് വന്നുകൊണ്ടുള്ള മഹിഷ്കാഘാതവും, രക്തസ്രാവം മൂലമുള്ള മസ്തിഷ്കാഘാതം എന്നിങ്ങനെയാണ് തരം തിരിക്കുന്നത്. ഇവയിൽ ഏറ്റവും ഗുരുതരമായ ഒന്നാണ് രക്തസ്രാവം മൂലമുള്ള മസ്തിഷ്കാഘാതം. സ്ത്രികളെ അപേക്ഷിച്ച് കൂടുതലായി പുരുഷൻമാരിലാണ് സ്ട്രോക്ക് കണ്ടുവരുന്നത്. ഇതിന്റെ ലക്ഷണങ്ങൾ എന്നു പറയുന്നത് ആണ് ഓർമ്മക്കുറവ്, കൈകാലുകൾ ചലിപ്പിക്കാൻ കഴിയാത്തത്, സംസാരിക്കാൻ കഴിയാതിരിക്കുക തുടങ്ങിയവ.
ഇതിനെ നമ്മൾ പക്ഷാഘാതം എന്നും പറയും. ശരീരത്തിന്റെ ഒരുവശം തളർന്നുപോകുന്ന അവസ്ഥയാണിത്. ഇതുകൂടാതെ വേറെയും ലക്ഷണങ്ങൾ ഉണ്ട്. കണ്ണിന്റെ ചലനവും സ്ട്രോക്കിന്റെ ലക്ഷണങ്ങളിൽ ഒന്നാണ്. രോഗം തിരിച്ചറിയാൻ വൈകുന്നത്, അതുപോലെ ചികിത്സ തേടാൻ വൈകുന്നതും രോഗം ഗുരുതരമാക്കുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണൂ.