ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൂർക്കം വലി ഒഴിവാക്കാം..

ദൈനംദിന ജീവിതത്തിൽ ഒത്തിരി ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കൂർക്കം വലി എന്നത് ഏതാണ്ട് 50 ശതമാനത്തോളം ആൾക്കാർ ഉറക്കത്തിൽ കൂർക്കം വലിക്കുന്നവരാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പലർക്കും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്.കൂർക്കം വലി എന്ന് കേൾക്കുമ്പോൾ തന്നെ പലർക്കും തമാശ ഉണ്ടാക്കുന്ന ഒരുകാര്യമാണ് അതൊരു രോഗാവസ്ഥയാണോ എന്നുപോലും പലർക്കും അറിവില്ല എന്നതാണ് വാസ്തവം.

കൂർക്കം വലി ഉണ്ടാകുന്നത് മൂലം കൂർക്കം വലിക്കുന്നവരെക്കാളും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് അടുത്ത കിടക്കുന്ന ആളുകൾക്ക് ആയിരിക്കും. കൂർക്കം വലി അത്ര നിസാരമായി തള്ളിക്കളയത്തെ എന്നാണ് ഡോക്ടർമാർ പറയുന്നത് കൂടിയ നിലയിൽ സ്ലീപ് അപ്നിയ എന്ന രോഗത്തിന് ലക്ഷണം ആകുക. വായുമുതൽ മൂക്ക് ശ്വസന നാളിവരെ എത്തുന്നതിന് ഇടയിൽ എവിടെയെങ്കിലും ചെറിയ തടസ്സമുണ്ടാകുന്നതാണ് കൂർക്കം വലിക്ക് കാരണമാകുന്നത്.

https://youtu.be/9rhJujDDDwY

ഈ തടസ്സം പൂർണ്ണമാകുമ്പോൾ ശ്വാസവായും നമ്മുടെ ശരീരത്തിലേക്ക് എത്താതെ വരികയും ശരീരത്തിന് വേണ്ടത്ര ലഭിക്കാതെ വരികയും അതിന്റെ ഫലമായി ഹൃദയത്തിന്റെ താളം തെറ്റുകയും ഉറക്കത്തിന് തടസ്സം നേരിടുകയും ഒരു ദീർഘനിശ്വാസത്തോടെ ഉണരുകയും അല്പം സമയത്തിനുശേഷം വീണ്ടും ഉറക്കത്തിലേക്ക് പോവുകയും ചെയ്യും.

ഇങ്ങനെ ഒരു മണിക്കൂറിൽ 30 മുതൽ 60 തവണ വരെ ആകുന്ന അവസ്ഥയാണ് സ്ലീപ് അപ്നിയ എന്നറിയപ്പെടുന്നത് ഇതിന്റെ ഫലമായി നല്ല ഉറക്കം കിട്ടാതെ വരുന്നതുമൂലം ഒത്തിരി ആരോഗ്യപ്രശ്നങ്ങളാണ് ദിനംപ്രതി ഉണ്ടാകുന്നത് പകൽ നല്ല ഉറക്കവും ക്ഷീണം ഉണ്ടാകുന്നതിനും കാരണമാവുകയും ചെയ്യും ഇതുകൊണ്ട് ജോലിയും നല്ല രീതിയിൽ ചെയ്യാൻ സാധിക്കാതെ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടും. അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *