പാർക്കിൻസൺ രോഗത്തിന്റെ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക. | Symptoms Of Parkinson Disease

ഇന്ന് പലരിലും പ്രധാനമായും കണ്ടുവരുന്ന അസുഖമാണ് പാർക്കിൻസൺ. ഇതിന്റെ കാരണവും ലക്ഷണങ്ങളും അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. രോഗത്തെ നേരത്തെ തന്നെ തിരിച്ചറിയാൻ ഇതിന്റെ ലക്ഷണങ്ങളിലൂടെ സാധിക്കും. കൂടുതലായും പ്രായമായവരിലാണ് ഇത് കണ്ട് വരുന്നത്. പ്രമേഹ രോഗത്തിൽ ഇൻസുലിൻ കുറയുന്നതുപോലെ തലച്ചോറിൽ ഡോപമൈൻ കുറയുന്നതിന്റെ ഫലമായിട്ടാണ് പാർക്കിൻസൺ രോഗം വരുന്നത്. ഡോപമൈൻ എന്തുകൊണ്ട് ആണ് കുറയുന്നത് എന്ന് വ്യക്തമല്ല. എങ്കിലും പ്രധാനമായും ചില കാരണങ്ങളാണ് മെഡിക്കൽ സയൻസിൽ പറയുന്നത്.

തലക്ക് ഏൽക്കുന്ന വലിയ ക്ഷതങ്ങൾ, ചില മരുന്നുകളുടെ അമിതമായ ഉപയോഗം കൊണ്ട് ഉണ്ടാകുന്ന സൈഡ് എഫക്ട്സ് തുടങ്ങിയ കാരണങ്ങൾ കൊണ്ട് പാർക്കിൻസൺ രോഗം ഉണ്ടാകുന്നു. പ്രധാനമായും സൈകാട്രിക് മരുന്നുകളുടെ ഉപയോഗം, തലകറക്കത്തിന് ഉപയോഗിക്കുന്ന മരുന്നുകൾ, ഇതൊക്കെയും പലപ്പോഴും ഈ രോഗം വരുവാൻ കാരണമാകാറുണ്ട്. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ എന്നു പറയുന്നത് കൈകളിലെ വിറയലാണ്.

കൈ വിരലുകൾ വിറക്കുന്നത് പ്രധാന ലക്ഷണമായി കാണുന്നു. മറ്റൊരു ലക്ഷണമാണ് നടക്കുമ്പോൾ വീഴാൻ പോവുക, തുടങ്ങിയവയും ഈ രോഗമുള്ളവരിൽ പൊതുവേ കണ്ടുവരുന്ന ലക്ഷണങ്ങളാണ്. മറ്റൊരു ലക്ഷണമാണ് അവരുടെ മുഖത്തെ വികാരങ്ങൾ കാണാൻ സാധിക്കാത്തത്. മാസ്ക്ട് ഫേസ് എന്നാണ് ഇതിനെ പറയുന്നത്. ദേഷ്യം, ചിരി, തുടങ്ങിയ വികാരങ്ങൾ മുഖത്ത് പ്രകടിപ്പിക്കാതിരിക്കുക എന്നിവ പാർക്കിൻസൺ രോഗലക്ഷണമായി പറയുന്നു.

കണ്ണിമവെട്ടാതിരിക്കുക, ഉമിനീർ കൂടുതലായി വരുക, വിറയൽ തുടങ്ങിയവ ഉണ്ടെങ്കിൽ തീർച്ചയായും വൈദ്യസഹായം തേടേണ്ടതാണ്. പാർക്കിൻസൺ രോഗത്തിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മരുന്നാണ് ഡോപമൈൻ. ഇത് രോഗം തിരിച്ചറിഞ്ഞ ശേഷമുള്ള ആദ്യ നാളുകളിൽ വളരെയധികം ഗുണം ചെയ്യും. പക്ഷേ പിന്നീട് ഈ രോഗത്തിന്റെ തീവ്രത ഉയരുമ്പോൾ മറ്റ് മരുന്നുകൾ ആണ് ഉപയോഗിക്കുക. കൂടുതൽ അറിയാൻ വീഡിയോ കണ്ട് നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *