ഇന്നത്തെ കാലത്ത് സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഫേഷ്യൽ ഹെയർ അഥവാ മുഖത്തെ രോമവളർച്ച. പുരുഷൻമാരെ പോലെ സ്ത്രീകളുടെ മുഖത്ത് വളരുന്ന മീശയും താടിയും സ്ത്രിസൗന്ദര്യത്തിനെ വെളുവിളിക്കുന്ന ഒന്നാണ്. ഇതിന് പരിഹാരം ആയി സ്ത്രീകൾ പല കെമിക്കൽ ട്രീറ്റ്മെനന്റുകളും, പല രാസ പഥാർത്ഥങ്ങൾ അടങ്ങിയ ക്രീമുകളും ഉപയോഗിക്കുന്നു. ഇതുമൂലം വലിയ ആരോഗ്യ പ്രശ്നങ്ങൾ ആണ് സ്ത്രീകൾ നേരിടേണ്ടി വരുന്നത്. ആദ്യം നമ്മൾ അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ടാണ് ഇത്തരത്തിൽ രോമവളർച്ച ഉണ്ടാകുന്നത് എന്നാണ്.
നിരവധി കാരണങ്ങൾ കൊണ്ടാണ് സ്ത്രീകളിൽ അമിതമായ രോമവളർച്ച ഉണ്ടാകുന്നത്. പാരമ്പര്യമായും, അല്ലാതെയും രോമവളർച്ച ഉണ്ടാകാം. അടുത്ത കാരണം ആണ് ഹോർമോൺസ്. സ്ത്രീകളിൽ കാണപ്പെടുന്ന ഹോർമോൺ ആണ് ആൻഡ്രോജെൻ. ഇത് സ്ത്രീകളിൽ പരിധിയിൽ കൂടുതൽ ഉൽപാദിക്കപെടുമ്പോൾ ആണ് ഇത്തരത്തിൽ അമിതമായ രോമവളർച്ച ഉണ്ടാകുന്നത്. അതല്ലാതെ pcos, pcod തുടങ്ങിയ അസുഖങ്ങൾ ഉള്ള സ്ത്രീകളിലും അമിതമായ രോമവളർച്ച ഉണ്ടാകുന്നു. അടുത്ത കാരണമാണ് ജീവിതശൈലിയിലെ മാറ്റങ്ങൾ.
ആരോഗ്യത്തിന് ദോഷകരമായ ഫാസ്റ്റ് ഫുഡ്, മധുരഭക്ഷണങ്ങൾ, എരിവും പുളിയും അധികമായി ഉള്ള ആഹാരം, തുടങ്ങിയവയും രോമവളർച്ചക്ക് കാരണമാകുന്നുണ്ട്. ശരീരത്തിൽ ഗ്ലുക്കോസ് ലെവൽ കൂടുന്നത് രോമവളർച്ച കൂടാൻ ഒരു കാരണം തന്നെയാണ്. രോമവളർച്ചക്ക് പരിഹാരം കാണുന്നതിനായി പലപ്പോഴും നമ്മൾ ആശ്രയിക്കുന്നത് കെമിക്കൽ ആയിട്ടുള്ള ക്രീമുകളെയും മറ്റുമാണ്. എന്നാൽ ഇത് വളരെ ദോഷകരമായി നമ്മളെ ബാധിക്കും. അതുകൊണ്ട് അതിന് പകരം സീറോ ഗ്ളൂക്കോസ് ഡയറ്റ് എന്ന രീതിയാണ് സ്ത്രീകൾ പിന്തുടരേണ്ടത്.
ഇത് തികച്ചും നാച്ചുറൽ ആയ ഒരു മാർഗമാണ്. അതുപോലെ തന്നെ യാധൊരു സൈഡ് എഫക്റ്റും ഇതിനില്ല. നല്ല റിസൾട്ടും ലഭിക്കും. സ്ട്രിക്ട് ആയി ഈ രീതി പരീക്ഷിക്കുകയാണെങ്കിൽ വളരെ അധികം ഗുണങ്ങളാണ് ആരോഗ്യത്തിന് ലഭിക്കുക. ഈ ഡയറ്റ് ഒരു മാസം എങ്കിലും മുടങ്ങാതെ ചെയ്യുകയാണെങ്കിൽ ഉറപ്പായിട്ടും ആൻട്രജൻ ഹോർമോൺ ഉയർന്ന അളവിൽ ഉൽപാദിപ്പിക്കുന്നത് തടയാൻ സാധിക്കും. അങ്ങനെ അമിത രോമവളർച്ച വേഗത്തിൽ തന്നെ തടയാനും സാധിക്കുന്നു.