5 രൂപ നാണയം കൊണ്ട് ജീവിതം സമ്പന്നമാക്കാൻ സാധിക്കുന്ന ഒരു കർമ്മത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്. ഈ കർമ്മത്തെ കുറിച്ച് നമ്മൾ ആരോടും പറയാൻ പാടില്ല. ഇത് ശനിയാഴ്ച ദിവസം സൂര്യോദയത്തിനു ശേഷം രാവിലെ ഏഴു മണിക്കാണ് ചെയ്യേണ്ടത്. ഇതുവഴി നമ്മുടെ ജീവിതത്തിലെ സകല സാമ്പത്തിക ബുദ്ധിമുട്ടുകളും പരിഹരിക്കപ്പെടും. ഇതിനായി മൂന്ന് 5 രൂപ നാണയം, വെള്ള പേപ്പർ, കുങ്കുമം എന്നിവയാണ് ആവശ്യം.
ആദ്യം നമ്മുടെ പൂജാ മുറിയെ വെളിച്ചം വരാത്ത രീതിയിൽ ഇരുട്ടാക്കി നിർത്തുക. അതിനു ശേഷം അഞ്ച് തിരിയിട്ട നില വിളക്ക് കത്തിക്കുക. തുടർന്ന് ഇരുന്നതിന് ശേഷം ഗണപതി ഭഗവാനെ മനസ്സിൽ ധ്യാനിക്കുക. ‘ എന്റെ ഗണപതി ഭഗവാനെ എന്റെ വിഘ്‌നങ്ങൾ എല്ലാം മാറ്റി തരണേ ‘ എന്ന് പ്രാർത്ഥിക്കുക. തുടർന്ന് നിങ്ങളുടെ മനസ്സിലുള്ള എല്ലാ പ്രയാസങ്ങളും തുറന്നു പറയുക. അതുപോലെ ലക്ഷ്മീ ദേവിയേയും പ്രാർത്ഥിക്കുക.
എന്നിട്ട് അഞ്ച് രൂപ നാണയം ഉഴിഞ്ഞ് കുങ്കുമം ഇട്ട പേപ്പറിലേക്ക് വെക്കുക. തുടർന്ന് വിളക്ക് കത്തിച്ചതിന്റെ അടുത്ത് ഇത് സൂക്ഷിക്കുക. എന്നിട്ട് വൈകുന്നേരം ആറു മണിക്ക് ശേഷം വീടിന്റെ തൊട്ടു ഭാഗത്ത് ഒരു കുഴിയെടുക്കുക. തുടർന്ന് ഈ പൊതി റോസ് വാട്ടർ ഉപയോഗിച്ച് ശുദ്ധീകരിക്കുക. എന്നിട്ട് കുഴിയിലേക്ക് നിക്ഷേപിക്കണം. തുടർന്ന് ഇതിന്റെ മുകളിൽ നമ്മുടെ നാളുകൾക്ക് അനുസരിച്ചുള്ള വൃക്ഷം നട്ട് മണ്ണിട്ടു മൂടാം. അതുപോലെ ഫ്ലാറ്റിൽ താമസിക്കുന്നവർ തെക്കേ മൂലയിൽ ഒരു ചെടി ചട്ടിയിൽ ഇത് മൂടി വെക്കുക. ഈ കർമ്മം നിങ്ങളുടെ ജീവിതം സമ്പന്നമാക്കി മാറ്റുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്യുക.