വളരെ വ്യത്യസ്തമായിട്ടുള്ള കിച്ചൻ ടിപ്സുകളാണ് ഓരോ കിച്ചണിലും നാം ഉപയോഗിക്കാറുള്ളത്. അത്തരത്തിൽ നമുക്ക് ഉപകാരപ്രദമായിട്ടുള്ള കുറേയധികം ടിപ്സുകൾ ആണ് ഇതിൽ നൽകിയിരിക്കുന്നത്. നമ്മുടെ വീട്ടിൽ പലപ്പോഴായി ഉണ്ടാക്കുന്ന ഒരു കറിയാണ് കടലക്കറി. ഈ കടലക്കറി ഉണ്ടാക്കുന്നതിനുവേണ്ടി തലേദിവസം കടല വെള്ളത്തിൽ ഇട്ട് വച്ച് കുതിർക്കേണ്ട ആവശ്യമാണ്. അഞ്ചെട്ട് മണിക്കൂർ ഇങ്ങനെ കുതിർത്താൽ മാത്രമേ നല്ല സോഫ്റ്റ് ആയിട്ടുള്ള കടലക്കറി നമുക്ക് എളുപ്പം ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ.
അത്തരത്തിൽ നമ്മുടെ കടലക്കറി സോഫ്റ്റ് ആക്കുന്നതിനു വേണ്ടി കുതിർത്താൽ മാത്രം പോരാ ഇതിൽ പറയുന്ന ഒരു ഐറ്റം കൂടി ചേർക്കേണ്ടതാണ്. കടല വെള്ളത്തിൽ ഇട്ടു വയ്ക്കുമ്പോൾ തന്നെ ഈ ഒരു ഐറ്റം ചേർക്കുകയാണെങ്കിൽ നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയി കിട്ടുന്നതാണ്. കടല വെള്ളത്തിൽ ഇടുമ്പോൾ അതോടൊപ്പം തന്നെ അല്പം സോഡാപ്പൊടി കൂടിയാണ് ചേർത്തു കൊടുക്കേണ്ടത്.
കുതിർക്കാൻ വയ്ക്കുന്ന കടലയിലേക്ക് അല്പം ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ അതൊന്ന് കുതിർന്നുകിട്ടുകയും നല്ല സോഫ്റ്റ് ആയ കടലക്കറി ലഭിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ നമ്മുടെ അടുക്കളയിൽ ഒട്ടുമിക്ക ദിവസവും തക്കാളി ഉപയോഗിച്ചിട്ടുള്ള കറികളാണ് തയ്യാറാക്കുന്നത്.
കറികളിൽ മസാലയായി ചേർക്കുന്നതിന് വലിയ തക്കാളി ധാരാളമായി ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ തക്കാളി അരിഞ്ഞെടുക്കുമ്പോൾ അത് വഴന്നു കിട്ടുന്നതിനുവേണ്ടി ധാരാളം സമയം ചെലവഴിക്കേണ്ടി വരുന്നു. അതിനാൽ തന്നെ തക്കാളി അറിയുന്നതിന് മുൻപായി കൈകൊണ്ട് നല്ലവണ്ണം തക്കാളിയിൽ അമർത്തി കൊടുത്തതിനു ശേഷം അറിയേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ പെട്ടെന്ന് തന്നെ തക്കാളി വെന്തു കിട്ടുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.