നമ്മുടെ വീടുകളിൽ പലതരത്തിലുള്ള ക്ലീനിങ്ങുകളാണ് നാം ദിവസവും ചെയ്യാറുള്ളത്. ഇത്തരത്തിലുള്ള ഓരോ ക്ലീനിങ്ങിന് വേണ്ടി ഓരോ തരത്തിലുള്ള പ്രോഡക്ടുകളും നാം വിപണിയിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്നു. എന്നാൽ നമ്മുടെ നിത്യജീവിതത്തിൽ നാം ദിവസവും ഉപയോഗിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ച് തന്നെ നമ്മുടെ വീട്ടിലെ എല്ലാ ക്ലിനിoഗും സൂപ്പറായി ചെയ്യാവുന്നതാണ്. അത്തരത്തിൽ വീട്ടിലെ 21 ക്ലീനിങ് പ്രവർത്തനങ്ങൾ ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള ടിപ്പുകൾ ആണ് ഇതിൽ കാണിക്കുന്നത്.
നമ്മുടെ ടോയ്‌ലറ്റിലും ബാത്റൂമിലും എല്ലാം ബക്കറ്റ് ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ ബക്കറ്റും കപ്പും മാറിമാറി ഉപയോഗിക്കുമ്പോൾ അതിൽ പലപ്പോഴും കാണുന്ന ഒന്നാണ് അഴുക്കും വഴുവഴുപ്പും. ഇവ മാറ്റുന്നതിന് എത്രതന്നെ സോപോ സോപ്പുപൊടിയോ ഇട്ട് ഉരച്ചാലും സാധിക്കാറില്ല. ഇത്തരം സാഹചര്യങ്ങളിൽ അപകടത്തിന് വേണ്ടിയിട്ടുള്ള ഒരു അടിപൊളി റെമഡി എന്ന് പറയുന്നത് അതിനുള്ളിൽ അല്പം ഉപ്പ് വിതറി കൊടുക്കുക എന്നുള്ളതാണ്.
പിന്നീട് കയ്യിൽ ഒരു ഗ്ലൗസ് ഇട്ടോ അല്ലെങ്കിൽ ഒരു ബ്രഷ് ഉപയോഗിച്ച് അത് എല്ലാ ഭാഗത്തേക്കും സ്പ്രെഡ് ചെയ്തു കൊടുത്തുകൊണ്ട് നമുക്ക് അത് വൃത്തിയാക്കി എടുക്കാവുന്നതാണ്. അതുപോലെതന്നെ പലതരത്തിലുള്ള വെള്ളി ആഭരണങ്ങളും വെള്ളിപാത്രങ്ങളും നാം ഉപയോഗിക്കാറുണ്ട്. ഇവ ക്ലീൻ ചെയ്യുന്നതിന് വേണ്ടി നല്ലൊരു സൊല്യൂഷൻ തയ്യാറാക്കാവുന്നതാണ്.
ഇതിനായി ഒരു പാത്രത്തിലേക്ക് അല്പം ചൂടുവെള്ളം ഒഴിച്ചു കൊടുത്തത് അതിലേക്ക് അലുമിനിയം ഫോയിൽ പേപ്പർ നുറുക്കി ഇടേണ്ടതാണ്. പിന്നീട് അതിലേക്ക് ആവശ്യത്തിന് സോഡാ പൊടികൾ ചേർത്ത് വെള്ളി ആഭരണങ്ങളും പാത്രങ്ങളും മുക്കി വയ്ക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുമ്പോൾ പെട്ടെന്ന് തന്നെ അതിലെ ചെളികൾ പോയി കിട്ടും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.