വെള്ള വസ്ത്രങ്ങളിലെ കരിമ്പൻ വിട്ടുപോരുന്നില്ലേ ? ഈ ഒരു ട്രിക്ക് ചെയ്യൂ കരിമ്പനെ ഞൊടിയിടയിൽ അകറ്റാം.

വീട്ടമ്മമാർ ഏറ്റവുമധികം നേരിടുന്ന ഒരു പ്രശ്നമാണ് വസ്ത്രങ്ങളിലെ കരിമ്പൻ കളയുക എന്നുള്ളത്. വെള്ള വസ്ത്രങ്ങളിൽ ആണ് ഇത്തരത്തിൽ കൂടുതലായും കരിമ്പനുകൾ പറ്റിപ്പിടിക്കുന്നത്. വെള്ള വസ്ത്രങ്ങൾ ഉപയോഗിച്ചതിനുശേഷം അതിൽ ഈർപ്പം തങ്ങി നിൽക്കുമ്പോഴാണ് ഇത്തരത്തിൽ കറകളും കരിമ്പനുകളും പറ്റിപ്പിടിക്കുന്നത്. ഇങ്ങനെ വെള്ള വസ്ത്രങ്ങളിൽ കറയും കരിമ്പനും പറ്റി പിഠിക്കുകയാണെങ്കിൽ എത്ര തന്നെ നാം വിലകൂടിയ സോപ്പുംപടി ഉപയോഗിച്ച് അലക്കിയാലും അത് വിട്ടുമാറാതെ അങ്ങനെ തന്നെ നിൽക്കുന്നതാണ്.

   

ഇത്തരം സാഹചര്യങ്ങളിൽ നാം ഓരോരുത്തരും വെള്ള വസ്ത്രങ്ങൾ ഉപേക്ഷിച്ച് മറ്റു വസ്ത്രങ്ങൾ വാങ്ങി ഉപയോഗിക്കുകയാണ് ചെയ്യാറുള്ളത്. ഇത്തരത്തിൽ വളരെ പെട്ടെന്ന് കരിമ്പനകൾ അടിക്കുന്ന വെള്ള വസ്ത്രങ്ങളാണ് തോർത്ത് യൂണിഫോമുകൾ മുണ്ട് എന്നിങ്ങനെയുള്ളവ. അത്തരത്തിൽ വെള്ള വസ്ത്രങ്ങൾ ഏതുമായിക്കോട്ടെ അവയിൽ വന്നു പതിക്കുന്ന ഏതൊരു കരയും കരിമ്പനും എളുപ്പത്തിൽ നിൽക്കുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു മാർഗമാണ് ഇതിൽ കാണുന്നത്.

ആർക്കും എപ്പോൾ വേണമെങ്കിലും ചെയ്യാൻ സാധിക്കുന്ന നല്ലൊരു മാർഗമാണ് ഇത്. നമ്മുടെ വീടുകളിൽ തന്നെ സുലഭമായി ലഭിക്കുന്ന കഞ്ഞിവെള്ളമാണ് ഇതിനു വേണ്ടി ആവശ്യമായി വരുന്നത്. കഞ്ഞിവെള്ളത്തിനെ നമ്മുടെ വസ്ത്രങ്ങളിലെ വലിയ കറകളെയും കരിമ്പനുകളെയും എളുപ്പത്തിൽ നീക്കുന്നതിനുള്ള ശക്തിയുണ്ട്. അതിനാൽ തന്നെ കരിമ്പൻ നീക്കുന്നതിനു വേണ്ടി വളരെ വിലകൊടുത്തുള്ള പ്രോഡക്ടുകൾ ഒന്നും വാങ്ങിക്കേണ്ട ആവശ്യമില്ല.

ഇതിനായി ഏറ്റവും ആദ്യം ഒരു പാത്രത്തിലേക്ക് അല്പം കഞ്ഞിവെള്ളം ഒഴിച്ച് ഇത് നല്ലവണ്ണം തിളപ്പിച്ച് എടുക്കേണ്ടതാണ്. ഇത് നല്ലവണ്ണം ചൂടായി വരുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് സോപ്പുപൊടി ഇട്ടു കൊടുക്കാവുന്നതാണ്. എത്ര വസ്ത്രങ്ങൾ നാം എടുക്കുന്നുണ്ടോ അതിനനുസരിച്ച് വേണം സോപ്പുപൊടി ആഡ് ചെയ്യാം. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.