മിക്സി എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഇതിലും നല്ല ടിപ്സ് വേറെയില്ല.

നമ്മുടെ ഓരോരുത്തരുടെയും വീട്ടിൽ ഉണ്ടാകുന്ന ഒരു ഇലക്ട്രിക് ഉപകരണമാണ് മിക്സി. ആഹാരപദാർത്ഥങ്ങൾ അരച്ചെടുക്കുന്നതിന് വേണ്ടിയും പൊടിച്ചെടുക്കുന്നതിനും വേണ്ടിയും ആണ് നാം മിക്സി ഉപയോഗിക്കുന്നത്. അമ്മിക്കല്ലിൽ നിന്ന് നമുക്ക് ഓരോരുത്തർക്കും മോക്ഷം കിട്ടിയത് ഈ മിക്സി വന്നതിനുശേഷമാണ്. അമ്മിക്കല്ലിൽ അരമണിക്കൂറിൽ അരച്ചെടുക്കുന്ന ഒന്ന് മിക്സിയിൽ വെറും ഒരു മിനിറ്റിനുള്ളിൽ തന്നെ നമുക്ക് അരച്ചെടുക്കാൻ സാധിക്കുന്നതാണ്. അതിനാൽ തന്നെ എല്ലാവരുടെയും വീട്ടിൽ മിക്സി ഉണ്ടാകുന്നതാണ്.

ഇത്തരത്തിൽ മിക്സി ഉപയോഗിക്കുമ്പോൾ നാം ചില കാര്യങ്ങൾ പ്രത്യേകം അറിഞ്ഞിരിക്കേണ്ടത് ആയിട്ടുണ്ട്. അത്തരത്തിൽ മിക്സി ഉപയോഗിക്കുന്നവർക്ക് വളരെയധികം പ്രയോജനകരമായിട്ടുള്ള കുറെയധികം ടിപ്സുകളാണ് ഇതിൽ നൽകിയിട്ടുള്ളത്. വളരെ എഫക്റ്റീവ് ആയിട്ടുള്ളതും 100% നല്ലൊരു റിസൾട്ട് ലഭിക്കുന്നതും ആയിട്ടുള്ള ടിപ്സുകളാണ് ഇതിൽ നൽകിയിട്ടുള്ള ഓരോ ടിപ്സും.

മിക്സി ഉപയോഗിക്കുന്നവർ ഏറ്റവുമധികം നേരിടുന്ന ഒരു പ്രശ്നമാണ് മിക്സിയുടെ ജാറിന്റെ വാഷ് ലൂസ് ആകുക എന്നുള്ളത്. ജാറിന്റെ വാഷ് ലൂസാവുകയാണെങ്കിൽ നാം അരക്കുമ്പോൾ അരപ്പെല്ലാം മിക്സിയുടെ ജാറിൽ നിന്ന് പുറത്തേക്ക് പോകാൻ സാധ്യതയുണ്ട്. ഈയൊരു അവസ്ഥ ഒഴിവാക്കുന്നതിനു വേണ്ടി മിക്സിയുടെ ജാറിന്റെ വാഷിന്റെ മുകളിൽ ഒന്ന് രണ്ട് റബർബാൻഡ് ഇട്ടു കൊടുത്താൽ മതി.

ഇങ്ങനെ ചെയ്യുമ്പോൾ പെട്ടെന്ന് തന്നെ അത് ടൈറ്റായി മാറുന്നു. അതുപോലെ തന്നെ മിക്സിയിൽ എന്തെങ്കിലും ഒരു വസ്തു പൊടിക്കുകയോ അരക്കുകയോ ചെയ്തു കഴിഞ്ഞാൽ അതിന്റെ ആ മണം ആ മിക്സിയിൽ തന്നെ തങ്ങി നിൽക്കുന്നതാണ്. അതിനുള്ളിലെ ആ മണം എത്രതന്നെ കഴുകിയാലും പോകാതെ തന്നെ നിൽക്കുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.