നിലവിളക്ക് തെളിയിക്കുമ്പോൾ ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത തെറ്റുകൾ ആരും അറിയാതിരിക്കല്ലേ.

നമ്മുടെ സംസ്കാരത്തിന്റെ ഒരു ഭാഗമാണ് വീടുകളിൽ നിലവിളക്ക് തെളിയിക്കുക എന്നുള്ളത്. എന്നാൽ സംസ്കാരത്തിന്റെ ഭാഗം മാത്രമല്ല നമ്മുടെ വീടുകളിലേക്ക് ദേവീദേവന്മാരെ ആകർഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ നാം വീടുകളിൽ നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കാറുള്ളത്. രണ്ടു നേരമാണ് നിലവിളക്ക് തെളിയിക്കാൻ ഏറ്റവും അനുയോജ്യമായുള്ള സമയം. ബ്രഹ്മ മുഹൂർത്തത്തിലും സന്ധ്യാസമയങ്ങളിലും ആണ് ഇത്തരത്തിൽ ഓരോരുത്തരും വീടുകളിൽ നിലവിളക്ക് തെളിയിക്കേണ്ടത്.

ഇത്തരത്തിൽ നിലവിളക്ക് തെളിയിക്കുമ്പോൾ നമ്മുടെ ഓരോരുത്തരുടെയും ഇഷ്ട ദേവതകളായ ലക്ഷ്മിദേവിയും മഹാവിഷ്ണു ഭഗവാനും വീടുകളിലേക്ക് കയറി വരികയും നമുക്ക് വേണ്ട അനുഗ്രഹങ്ങളും അഭിവൃദ്ധിയും സൗഭാഗ്യങ്ങളും നൽകുകയും ചെയ്യുന്നതാണ്. നിലവിളക്ക് തെളിയിച്ച ദിവസവും പ്രാർത്ഥിക്കുമ്പോൾ വീടുകളിൽ ശാന്തിയും സമാധാനവും സന്തോഷവും തങ്ങിനിൽക്കുന്നതുമാണ്. എന്നാൽ ചില കാര്യങ്ങൾ ഇത്തരത്തിൽ നിലവിളക്ക് തെളിയിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്.

ഇവ ശരിയായിവിധം ശ്രദ്ധിക്കാതെയാണ് നിലവിളക്ക് തെളിയിക്കുന്നത് എങ്കിൽ നമുക്ക് ഗുണങ്ങളേക്കാൾ ഏറെ ദോഷങ്ങൾ ആകും ഉണ്ടാകുക. അവയിൽ തന്നെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന കാര്യമാണ് നിലവിളക്ക് തെളിയിക്കുമ്പോൾ തിരി ഇടുന്നത്. ഒട്ടുമിക്ക വീടുകളിലും കണ്ടുവരുന്ന ഒരു തെറ്റാണ് നിലവിളക്കിൽ എണ്ണ ഒഴിച്ചതിനുശേഷം തിരി ഇടുക എന്നുള്ളത്. ഇങ്ങനെ ചെയ്തത് വളരെ വലിയ ദോഷഫലങ്ങളാണ് ജീവിതത്തിൽ ഉണ്ടാക്കുക.

അതിനാൽ തന്നെ നിലവിളക്കിൽ തിരിയിട്ടതിന് ശേഷം മാത്രമേ എണ്ണ ഒഴിക്കാൻ പാടുള്ളൂ. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വളരെ വലിയ ദോഷഫലങ്ങളും അനർത്ഥങ്ങളും ആണ് ജീവിതത്തിൽ കാണുവാൻ കഴിയുന്നത്. അതുപോലെ തന്നെ നിലവിളക്ക് തെളിയിക്കുമ്പോൾ വീടും പരിസരവും വൃത്തിയാക്കി ഇടണം എന്നുള്ളത് മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.