ഓരോരുത്തരും വീടുകളിൽ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് എലിശല്യം. എത്ര തന്നെ വൃത്തിയുള്ള വീടായാലും എലികൾ തനിയെ കയറി വരുന്നതാണ്. ഇത്തരത്തിൽ എലികൾ വീട്ടിലുണ്ടാകുമ്പോൾ അത് പലതരത്തിലുള്ള ദോഷഫലങ്ങളാണ് നമ്മുടെ കുടുംബത്തിൽ സൃഷ്ടിക്കുന്നത്. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഇതുവഴി ഉണ്ടാകുന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. കൂടാതെ നമ്മുടെ വീട്ടിൽ നാം സൂക്ഷിക്കുന്ന പലതും എലികൾ നശിപ്പിക്കുകയും ചെയ്യുന്നു.
അത്തരത്തിൽ എലിശല്യം കൂടുതലായി കാണുന്നത് കിച്ചണിലാണ്. കിച്ചണിലെ കബോർഡുകളിലും മറ്റും എലികൾ ഒളിച്ചിരിക്കുകയും രാത്രിയാകുമ്പോൾ അത് പുറത്തേക്ക് വന്ന് ആഹാര പദാർത്ഥങ്ങളും മറ്റും കരണ്ട് തിന്നുകയും ചെയ്യുന്നതാണ്. കൂടാതെ വസ്ത്രങ്ങൾ അടക്കിവെക്കുന്ന കബോർഡുകളിൽ ഇവ കയറിപ്പറ്റുകയാണെങ്കിൽ എല്ലാ വസ്ത്രങ്ങളും നല്ലതും ചീത്തയും ആയിട്ടുള്ള എല്ലാ വസ്ത്രങ്ങളും അവ കടിച്ചു കീറുന്നു.
അതിനാൽ തന്നെ എലികളെ വീട്ടിൽ നിന്ന് തുരത്തുന്നതിന് വേണ്ടി പല മാർഗങ്ങളും നാം ഉപയോഗിക്കാറുണ്ട്. അത്തരത്തിൽ വളരെയധികം ഫലവത്തായിട്ടുള്ള മാർഗങ്ങളും എന്നാൽ യാതൊരു തരത്തിലുള്ള സൈഡ് എഫക്ടും ഇല്ലാത്തതും ആയിട്ടുള്ള കുറച്ച് അധികം റെമഡികളാണ് ഇതിൽ കാണുന്നത്. വളരെയധികം എഫക്റ്റീവ് ആണ് ഇതിൽ കാണുന്ന ഓരോ റെമഡിയും. ഇതിൽ ഏറ്റവും ആദ്യത്തെ റെമഡി വെളുത്തുള്ളി ഉപയോഗിച്ചിട്ടുള്ളതാണ്.
വെളുത്തുള്ളി നാലഞ്ചെണ്ണം എടുത്തു തൊലി കളഞ്ഞ് നല്ലവണ്ണം ചതക്കേണ്ടതാണ്. പിന്നീട് ഒരല്പം ഗ്രാമ്പുവും ഇതിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്. പിന്നീട് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇത് നല്ലവണ്ണം തിളപ്പിച്ച് എടുക്കേണ്ടതാണ്. വെളുത്തുള്ളിയുടെയും ഗ്രാമ്പുവിനെയും സത്ത് മുഴുവൻ അതിൽ അടങ്ങി കിട്ടുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.